Quantcast

മതസ്പർദ്ധ വളർത്തുന്ന പ്രസംഗം ഒഴിവാക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രനോട് ജില്ലാ വരണാധികാരി

ഭക്ഷണപ്പൊതി വിതരണ വിവാദത്തിലും പോസ്റ്ററില്‍ പ്രസാധകരുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലും വിശദീകരണം നല്‍കണം.

MediaOne Logo

Web Desk

  • Published:

    15 April 2019 7:55 AM GMT

മതസ്പർദ്ധ വളർത്തുന്ന പ്രസംഗം ഒഴിവാക്കണമെന്ന് എന്‍.കെ പ്രേമചന്ദ്രനോട്  ജില്ലാ വരണാധികാരി
X

മതസ്പർദ്ധ വളർത്തുന്ന രീതിയിലുള്ള പ്രസംഗം ഒഴിവാക്കണമെന്ന് കൊല്ലത്തെ യു.ഡി.എഫ് സ്ഥാനാര്‍ഥി എന്‍.കെ പ്രേമചന്ദ്രനോട് കൊല്ലം ജില്ലാ വരണാധികാരി. മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ചെന്ന എല്‍.ഡി.എഫിന്റെ പരാതിയിലാണ് വരണാധികാരിയുടെ നിര്‍ദേശം. ഭക്ഷണപ്പൊതി വിതരണ വിവാദത്തിലും പോസ്റ്ററില്‍ പ്രസാധകരുടെ പേരും ചിഹ്നവും ഉള്‍പ്പെടുത്തിയില്ലെന്ന പരാതിയിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍ ബാലഗോപാലും വിശദീകരണം നല്‍കണം.

TAGS :

Next Story