Quantcast

തൃശൂരില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു

കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

MediaOne Logo

Web Desk

  • Published:

    24 April 2019 2:34 PM GMT

തൃശൂരില്‍ രണ്ട് യുവാക്കളെ വെട്ടിക്കൊന്നു
X

തൃശൂരില്‍ രണ്ട് യുവാക്കള്‍ വെട്ടേറ്റ് മരിച്ചു. കഞ്ചാവ് മാഫിയ സംഘാംഗങ്ങളായവര്‍ തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. മുണ്ടൂര്‍ പാറപ്പുറം എന്ന സ്ഥലത്ത് ഇന്ന് പുലര്‍ച്ചെയോടെയാണ് സംഭവം.

മുണ്ടൂര്‍ സ്വദേശി ശ്യാം, മുണ്ടത്തിക്കോട് സ്വദേശി ക്രിസ്റ്റോ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന രണ്ട് പേരെ വാഹനമിടിപ്പിച്ച് കൊല്ലാനും ശ്രമിച്ചു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പരിക്കേറ്റവര്‍ തൃശൂര്‍ മെഡിക്കല്‍ കോലജില്‍ ചികിത്സയിലാണ്. കഞ്ചാവ് വില്‍പ്പന സംഘത്തിലുള്ളവരാണ് കൊല്ലപ്പെട്ടതും പരിക്കേറ്റവരും.

നേരത്തെ ഒന്നിലധികം തവണ കഞ്ചാവ് കേസില്‍ ഇവര്‍ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. സംഭവ സമയത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പോലീസ് ശേഖരിച്ചിട്ടുണ്ട്. സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര സ്ഥലം സന്ദര്‍ശിച്ചു. കൊലപാതകം നടന്ന സ്ഥലത്തിന് 500 മീറ്റര്‍ അകലെ വെച്ചാണ് കൊല്ലപ്പെട്ടവരുടെ കൂടെയുണ്ടായിരുന്ന രണ്ട് പേരെ ടിപ്പര്‍ ലോറി ഇടിച്ച് കൊല്ലാന്‍ ശ്രമിച്ചത്.

TAGS :

Next Story