Quantcast

മുഖാവരണം നിയമംമൂലം തടയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ജമാഅത്തെ ഇസ്‍ലാമി

സ്ഥാപനങ്ങള്‍ യൂണിഫോം നിശ്ചയിക്കുമ്പോഴും ഭരണഘടനാപരമായ അവകാശം ലംഘിക്കരുത്. അതുകൊണ്ട് എം.ഇ.എസ് ഈ തീരുമാനം തിരുത്തണമെന്ന് അസിസ്റ്റന്‍റ് അമീർ പി. മുജീബ് റഹ്‌മാൻ

MediaOne Logo

Web Desk

  • Published:

    3 May 2019 11:26 AM GMT

മുഖാവരണം നിയമംമൂലം തടയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ജമാഅത്തെ ഇസ്‍ലാമി
X

മുഖാവരണം വേണമെന്ന് വിശ്വസിക്കുന്നവരെ നിയമംമൂലം തടയുന്നത് ഭരണഘടനാ വിരുദ്ധമെന്ന് ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റന്‍റ് അമീർ പി. മുജീബ് റഹ്‌മാൻ. കേരളത്തില്‍ ഭൂരിഭാഗം വിശ്വാസികളും മുഖാവരണം ധരിക്കാറില്ല. സ്ഥാപനങ്ങള്‍ യൂണിഫോം നിശ്ചയിക്കുമ്പോഴും ഭരണഘടനാപരമായ അവകാശം ലംഘിക്കരുത്. അതുകൊണ്ട് എം.ഇ.എസ് ഈ തീരുമാനം തിരുത്തണം. ജനാധിപത്യം തന്നെ വലിയ വെല്ലുവിളി നേരിടുന്ന രാജ്യത്ത് ഇപ്പോള്‍ മുഖ്യ ചര്‍ച്ചയാകേണ്ട വിഷയം മുഖാവരണമല്ലെന്നും അസിസ്റ്റന്‍റ് അമീര്‍ മലപ്പുറത്ത് പറഞ്ഞു.

TAGS :

Next Story