Quantcast

ആശ്വാസമായി ബൈത്തുസക്കാത്ത് കേരള; നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നു

ജമാഅത്തെ ഇസ്‌ലാമി കേരളയുടെ മേല്‍നോട്ടത്തിലാണ് ബൈത്തുസകാത്തിന്‍റെ പ്രവര്‍ത്തനം.

MediaOne Logo

Web Desk

  • Published:

    13 May 2019 3:35 AM GMT

ആശ്വാസമായി ബൈത്തുസക്കാത്ത് കേരള; നിരവധി പദ്ധതികള്‍ നടപ്പിലാക്കുന്നു
X

സമ്പത്തിന്റെ ശാസ്ത്രീയമായ വിതരണത്തിലൂടെ ദാരിദ്ര്യ നിര്‍മാര്‍ജനമാണ് മുസ്‌ലിംകളുടെ നിര്‍ബന്ധ ആരാധനയായ സകാത്തിന്‍റെ ലക്ഷ്യം. സകാത്ത് വിഹിതം യാഥാര്‍ത്ഥ അവകാശികള്‍ക്കായി ശാസ്ത്രീയമായി വിതരണം ചെയ്യുന്ന ബൈത്തുസ്സകാത്ത് കേരളയുടെ പ്രവര്‍ത്തനം ശ്രദ്ധേയമാണ്. ജമാഅത്തെ ഇസ്‌ലാമി കേരളയുടെ മേല്‍നോട്ടത്തിലാണ് ബൈത്തുസകാത്തിന്‍റെ പ്രവര്‍ത്തനം.

കേരളത്തിലുടനീളം സകാത്ത് പ്രവര്‍ത്തനങ്ങള്‍ ലക്ഷ്യംവെച്ച് ജമാഅത്തെ ഇസ്‌ലാമി കേരള അമീറായിരുന്ന പ്രൊ. കെ.എ സിദ്ധീക്ക് ഹസന്റെ നേതൃത്വത്തില്‍ 2000ലാണ് ബൈത്തുസകാത്ത് കേരള ആരംഭിച്ചത്. പുതുതായി 200 വീടുകള്‍,300 വീടുകളുടെ അറ്റകുറ്റപണി, 300 പേര്‍ക്ക് തൊഴില്‍ സഹായം, 300 പേര്‍ക്ക് ചികിത്സ സഹായം. 75 കുടിവെള്ള പദ്ധതി, 250 വിദ്യാര്‍ഥികള്‍ക്ക് പഠന സഹായം, 100 പേര്‍ക്ക് കടബാധ്യകള്‍ തീര്‍ക്കാനായി സഹായം. 200 പേര്‍ക്ക് പെന്‍ഷന്‍ തുടങ്ങി നിരവധി പദ്ധതികളാണ് 2018-19 വര്‍ഷത്തില്‍ മാത്രം ബൈത്തുസകാത്ത് നടപ്പിലാക്കിയത്.

കൂടാതെ സകാത്ത് സെമിനാര്‍, സകാത്ത് ഗവേഷകര്‍ക്ക് ഫെലോഷിപ്പ്, സകാത്ത് മാനേജ്മെന്‍റിന് പ്രത്യേക മൊബൈല്‍ ആപ്പ് തുടങ്ങിയവയും കഴിഞ്ഞ വര്‍ഷം നടത്തിയിരുന്നു. കുടിവെള്ളമില്ലാത്തവര്‍ അങ്ങനെ ജീവിതത്തില്‍ പ്രയാസം നേരിടുന്നവരെ കണ്ടെത്തി അവര്‍ക്ക് ആശ്വാസം പകരുകയാണ് ബൈത്തുസകാത്ത് കേരള.

TAGS :

Next Story