Quantcast

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ലീഗ്

ഹൈദരലി ശിഹാബ് തങ്ങള്‍ എ.ഐ.സി.സിക്ക് കത്തയച്ചു.

MediaOne Logo

Web Desk

  • Published:

    28 May 2019 1:58 PM GMT

രാഹുല്‍ കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന് ലീഗ്
X

എ.ഐ.സി.സി പ്രസിഡന്‍റ് സ്ഥാനത്ത് രാഹുൽ ഗാന്ധി തുടരണമെന്ന് ആവശ്യപ്പെട്ട് മുസ്‍ലിം ലീഗ് സംസ്ഥാന പ്രസിഡന്റ്‌ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ കത്തയച്ചു. ബി.ജെ.പി വിരുദ്ധ പോരാട്ടം ശക്തമാക്കാൻ രാഹുലിന്റെ നേതൃത്വം അനിവാര്യമാണെന്ന് ലീഗ് പാർലമെന്ററി ബോർഡ്‌ യോഗം വിലയിരുത്തി. ദേശീയതലത്തിൽ ബി.ജെ.പിക്ക് എതിരായി സഖ്യമുണ്ടാക്കുന്നതിലുണ്ടായ വീഴ്ച തിരിച്ചടിയായെന്ന് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ലീഗ് ദേശീയ അധ്യക്ഷൻ ഖാദർ മൊയ്തീന്റെ അധ്യക്ഷതയിലാണ് യോഗം ചേർന്നത്. യു.പി.എ തോൽവി ഏറ്റുവാങ്ങിയെങ്കിലും ലീഗ്‌ വലിയ വിജയമാണ് നേടിയതെന്ന് യോഗം വിലയിരുത്തി. രാഹുൽ ഗാന്ധി കോൺഗ്രസ്‌ അധ്യക്ഷ സ്ഥാനത്ത് തുടരണമെന്ന ആവശ്യവും യോഗം മുന്നോട്ടുവെച്ചു. ദേശീയ തലത്തിൽ എല്ലായിടത്തും സഖ്യമുണ്ടാക്കാൻ സാധിച്ചില്ല. ഇതിൽ കോൺഗ്രസിനെ മാത്രം കുറ്റപ്പെടുത്തിയിട്ട് കാര്യമില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

രാഹുലിന് വയനാട്ടിൽ വലിയ വിജയം നേടിക്കൊടുക്കാൻ ലീഗിന് സാധിച്ചു. കേരള കോൺഗ്രസിന്റെ ആഭ്യന്തര വിഷയങ്ങളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. ലീഗിന്റെ പാർലമെന്ററി പാർട്ടി ലീഡർ ആയി കുഞ്ഞാലിക്കുട്ടിയെ യോഗം തെരഞ്ഞെടുത്തു. തമിഴ്നാട്ടിൽ നിന്നുള്ള എം.പിയായ നവാസ് ഗനിയും യോഗത്തിൽ പങ്കെടുത്തു.

TAGS :

Next Story