Quantcast

മോദിക്ക് താമര കൊണ്ട് തുലാഭാരം; കനത്ത സുരക്ഷയില്‍ ഗുരുവായൂര്‍

ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിക്ക് അഭിന്ദന്‍ സഭ എന്നാണ് ബി.ജെ.പി നല്‍കിയിരിക്കുന്ന പേര്. 

MediaOne Logo

Web Desk

  • Published:

    8 Jun 2019 1:32 AM GMT

മോദിക്ക് താമര കൊണ്ട് തുലാഭാരം; കനത്ത സുരക്ഷയില്‍ ഗുരുവായൂര്‍
X

 

രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷം നരേന്ദ്രമോദി പങ്കെടുക്കുന്ന ആദ്യ പൊതുപരിപാടിയാണ് ഗുരുവായൂരില്‍ നടക്കുന്നത്. ഗുരുവായൂര്‍ ശ്രീകൃഷ്ണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ മൈതാനത്ത് നടക്കുന്ന പരിപാടിക്ക് അഭിന്ദന്‍ സഭ എന്നാണ് ബി.ജെ.പി നല്‍കിയിരിക്കുന്ന പേര്. നാല് നിയോജക മണ്ഡലങ്ങളിലെ ബി.ജെ.പി പ്രവര്‍ത്തകരെ യോഗത്തില്‍ മോദി അഭിസംബോധന ചെയ്യും.

ശ്രീകൃഷ്ണ കോളജില്‍ പ്രത്യേകം തയ്യാറാക്കിയ ഹെലിപാഡില്‍ 9,45 ന് പ്രധാനമന്ത്രിയുടെ ഹെലികോപ്ടര്‍ ഇറങ്ങും. ആദ്യം ശ്രീവത്സം ഗസ്റ്റ് ഹൌസിലേക്കും അവിടെ നിന്ന് ക്ഷേത്രത്തിലേക്കും. കിഴക്കെ ഗോപുര നടയില്‍ വെച്ച് ദേവസ്വം ഭാരവാഹികള്‍ പൂര്‍ണകുംഭം നല്‍കി പ്രധാനമന്ത്രിയെ സ്വീകരിക്കും. ഒരു മണിക്കൂര്‍ നേരം പ്രധാനമന്ത്രി ക്ഷേത്രത്തില്‍ ചെലവഴിക്കും. താമര കൊണ്ട് തുലാഭാരം. വെള്ളി ഉരുളി,നാണയം ,മഞ്ഞപ്പട്ട്, മുഴുക്കാപ്പ് അങ്ങനെ വഴിപാടുകള്‍ ഏറെയുണ്ട് പ്രധാനമന്ത്രിക്ക് ഗുരുവായൂരപ്പന് മുന്നില്‍.

ഗുരുവായൂര്‍ ദേവസ്വം ദേവസ്വം ഭാരവാഹികള്‍ക്ക് കൂടിക്കാഴ്ചക്ക് പ്രധാനമന്ത്രി സമയമനുവദിച്ചിട്ടുണ്ട്. ക്ഷേത്രത്തിന്റെ പൈതൃകം നിലനിര്‍ത്തിയുള്ള പദ്ധതികള്‍ ആവശ്യപ്പെടുന്ന നിവേദനം ദേവസ്വം കൈമാറും. ക്ഷേത്രദര്‍ശനത്തിന് ശേഷം പ്രധാനമന്ത്രി ബി.ജെ.പി സംഘടിപ്പിക്കുന്ന അഭിനന്ദന്‍ സഭയില്‍ പങ്കെടുക്കും. ശ്രീകൃഷ്ണ സ്കൂള്‍ ഗ്രൌണ്ടിലാണ് പരിപാടി.രണ്ടാം വട്ടം പ്രധാനമന്ത്രിയായ ശേഷമുള്ള മോദിയുടെ ആദ്യ പൊതുപരിപാടിയാണ് അഭിനന്ദന്‍ സഭ. പരിപാടിക്ക് ശേഷം കൊച്ചിക്ക് മടങ്ങുന്ന പ്രധാനമന്ത്രി അവിടെ നിന്ന് ഡല്‍ഹിക്ക് തിരിക്കും.

TAGS :

Next Story