ഹാജിമാർ വെളിച്ചത്തിന്റെ വാഹകരാകണമെന്ന് ജമാഅത്തെ ഇസ്‍ലാമി അമീർ

ശാന്തപുരം ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

MediaOne Logo

Web Desk

  • Updated:

    2019-06-13 16:00:06.0

Published:

13 Jun 2019 4:00 PM GMT

ഹാജിമാർ വെളിച്ചത്തിന്റെ വാഹകരാകണമെന്ന് ജമാഅത്തെ ഇസ്‍ലാമി അമീർ
X

ഹാജിമാർ വെളിച്ചത്തിന്റെ വാഹകരാകണമെന്ന് ജമാഅത്തെ ഇസ്‍ലാമി അമീർ എം.ഐ അബ്ദുൽ അസീസ്. ശാന്തപുരം ഹജ്ജ് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. 700ല്‍ അധികം ഹാജിമാര്‍ ക്യാമ്പില്‍ പങ്കെടുത്തു.

കഴിഞ്ഞ 20 വർഷമായി ആയി ജമാഅത്തെ ഇസ്‍ലാമി സംഘടിപ്പിച്ചുവരുന്ന ഹജ്ജ് ക്യാമ്പുകളുടെ തുടർച്ചയായാണ് ഹജ്ജ് ക്യാമ്പ് സംഘടിപ്പിച്ചത്. ശാന്തപുരം അൽജാമിയ അൽ‌ ഇസ്‍ലാമിയ ക്യാംപസിലാണ് പരിപാടി. സംസ്ഥാനത്തിന്‍റെ എന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 700ല്‍ പരം ഹാജിമാർ ക്യാമ്പിൽ പങ്കെടുത്തു. പ്രവാചകൻ ഇബ്രാഹിം നബിയുടെ ജീവിത മാതൃക ഹാജിമാർ പിൻപറ്റണമെന്ന് ക്യാമ്പ് ഉദ്ഘാടനം ചെയ്ത് ജമാഅത്തെ ഇസ്‌ലാമി സംസ്ഥാന അമീർ എം.ഐ അബ്ദുൽ അസീസ് പറഞ്ഞു.

ഹജ്ജ് കർമ്മങ്ങളും ചൈതന്യവും എന്ന വിഷയത്തിൽ ജമാഅത്തെ ഇസ്‍ലാമി അസിസ്റ്റൻറ് അമീർ വിടി അബ്ദുല്ലക്കോയ തങ്ങൾ ക്ലാസെടുത്തു. ഹജ്ജ് കർമ്മങ്ങൾ സംബന്ധിച്ച് ഹാജിമാർക്ക് ആഴത്തിലുള്ള അറിവ് നൽകുന്നതായിരുന്നു ക്യാമ്പ്.

TAGS :

Next Story