Quantcast

കൊടുക്കാം ഈ കണ്ടക്ടര്‍ക്ക് ഹൃദയം നിറഞ്ഞൊരു കയ്യടി; ബസ് മാറിക്കയറിയ വിദ്യാര്‍ഥിനിയെ സുരക്ഷിതമായി പിതാവിന്റെ കൈകളില്‍ ഏല്‍പിച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍  

കുട്ടിയുടെ പിതാവായ സന്തോഷ് കുര്യനാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചത്. 

MediaOne Logo

Web Desk

  • Published:

    13 Jun 2019 7:19 AM GMT

കൊടുക്കാം ഈ കണ്ടക്ടര്‍ക്ക് ഹൃദയം നിറഞ്ഞൊരു കയ്യടി;  ബസ് മാറിക്കയറിയ വിദ്യാര്‍ഥിനിയെ സുരക്ഷിതമായി പിതാവിന്റെ കൈകളില്‍ ഏല്‍പിച്ച് സ്വകാര്യ ബസ് കണ്ടക്ടര്‍  
X

ബസ് മാറിക്കയറിയ ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ സുരക്ഷിതമായി പിതാവിന്റെ കൈകളില്‍ ഏല്‍പ്പിച്ച് കയ്യടി നേടുകയാണ് സ്വകാര്യ ബസ് കണ്ടക്ടര്‍. കോഴഞ്ചേരിയില്‍ നിന്നും ചെങ്ങന്നൂര്‍ ബസില്‍ കയറി ആറന്മുളയില്‍ ഇറങ്ങേണ്ട, ഏഴാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി ബസ് തെറ്റി പത്തനംതിട്ടക്ക് പോയ പാഴൂര്‍ ബസില്‍ കയറുകയായിരുന്നു. കുട്ടിക്ക് ബസ് മാറിപ്പോയെന്ന് മനസിലായ കണ്ടക്ടര്‍ പെണ്‍കുട്ടിയുടെ പിതാവിനെ വിളിച്ച് വിവരം അറിയിക്കുകയും സുരക്ഷിതമായി ഏല്‍പ്പിക്കുകയുമായിരുന്നു. കുട്ടിയുടെ പിതാവായ സന്തോഷ് കുര്യനാണ് സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ പങ്കുവച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

ഇന്നെനിക്ക് മറക്കാത്ത ദിനം... പാഴൂർ മോട്ടേഴ്സിനും അതിലെ ജീവനക്കാർക്കും എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയുടെ പൂച്ചെണ്ടുകൾ...

കോഴഞ്ചേരിയിൽ നിന്നും ചെങ്ങന്നൂർ ബസിൽ കയറി ആറന്മുളയിൽ ഇറങ്ങേണ്ട, 7th ൽ പഠിക്കുന്ന എന്റെ മകൾ ഇന്ന് ബസ് തെറ്റി പത്തനംതിട്ടക്ക് പോയ പാഴൂർ ബസിൽ കയറുകയും ഇലന്തൂർ എത്തിയപ്പോൾ അതിലെ കണ്ടക്ടർ എവിടെ പോകാനാണെന്ന് തിരക്കിയപ്പോൾ ആറന്മുളക്കാണെന്ന് മോൾ പറഞ്ഞപ്പോൾ അതിലെ കണ്ടക്ടർ സന്തോഷ് എന്നയാൾ മോളെയും കൊണ്ട് അവിടെ ഇറങ്ങുകയും തന്റെ ഫോണിൽ നിന്നും മോളെക്കൊണ്ട് എന്നെ വിളിപ്പിച്ച് വിവരം അറിയിക്കുകയും ചെയ്തു.തുടർന്ന് കോഴഞ്ചേരിയിൽ നിന്നും ഞാൻ ഇലന്തൂർ എത്തുന്നതു വരെ മകളെയും കൊണ്ട് ഇലന്തൂരെ വെയ്റ്റിംഗ് ഷെഡിൽ കാത്തിരുന്ന് സുരക്ഷിതമായി മകളെ എന്നെ ഏല്പിച്ചിട്ടാണ് സന്തോഷ് എന്ന ആ നല്ല മനുഷ്യൻ യാത്രയായത്....

സാധാരണ ഇത്തരം സാഹചര്യങ്ങളിൽ സ്റ്റോപ്പിൽ ഇറക്കുകയോ,, മറ്റാരെയെങ്കിലും പറഞ്ഞ് ഏല്പിച്ച് തങ്ങളുടെ ട്രിപ്പ് തുടരുകയാണ് പതിവ്... എന്നാൽ അതിൽ നിന്നും വ്യത്യസ്ഥമായി ബസ് പറഞ്ഞു വിട്ടിട്ട് എന്റെ മകളേയും കൊണ്ട് എന്നെ കാത്തിരുന്ന ആ പ്രിയ സുഹൃത്തിനോട് അപ്പോഴത്തെ പ്രത്യേക മാനസികാവസ്ഥയിൽ നല്ല ഒരു നന്ദി വാക്കുപറയുവാൻ എനിക്ക് കഴിഞ്ഞില്ല... പിന്നീട് ഫോണിൽ വിളിച്ച് നന്ദി പറഞ്ഞപ്പോൾ ആ മനുഷ്യൻ എന്നോട് പറഞ്ഞത് എനിക്കും ഒരു മകളുണ്ട്,,, അത്രയേ ചിന്തിച്ചുള്ളൂ എന്നാണ്... പ്രിയ സുഹൃത്തേ നന്ദി,, പ്രിയ സന്തോഷിനും സഹപ്രവർത്തകർക്കും എന്റെയും എന്റെ കുടുംബത്തിന്റെയും പ്രാർത്ഥനകൾ.... നിങ്ങളുടെ നല്ല മനസ്സിന് ദൈവം പ്രതിഫലം തരട്ടെ എന്നു മാത്രം പ്രാർത്ഥിക്കുന്നു... പാഴൂർ മോട്ടോർസിലെ സന്തോഷിനും സഹപ്രവർത്തകർക്കും ഞങ്ങളുടെ ബിഗ് സല്യൂട്ട്...എല്ലാവരും ഇത് ഷെയർ ചെയ്യാൻ മറക്കരുത്.. കാരണം കൂടുതൽ നന്മകൾ ചെയ്യാൻ അവർക്ക് അത് പ്രയോജനമാകട്ടെ,,, നന്ദി...

ഇന്നെനിക്ക് മറക്കാത്ത ദിനം... പാഴൂർ മോട്ടേഴ്സിനും അതിലെ ജീവനക്കാർക്കും എന്റെ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദിയുടെ...

Posted by Santhosh Kurian on Wednesday, June 12, 2019
TAGS :

Next Story