Quantcast

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള പദ്ധതി: കെട്ടിട നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രത്യേകം അനുവദിച്ച എം.പി ഫണ്ടില്‍ നിര്‍മിച്ച പ്രഥമികാരോഗ്യ കേന്ദ്രവും ബഡ്സ് സ്കൂളുമടക്കം മൂന്ന് സ്ഥാപനങ്ങളാണ് ഇപ്പോഴും അടച്ചിട്ടിരിക്കുന്നത്

MediaOne Logo

Web Desk

  • Published:

    12 July 2019 6:41 AM GMT

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായുള്ള പദ്ധതി: കെട്ടിട നിര്‍മാണം പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും പ്രവര്‍ത്തനം തുടങ്ങിയില്ല
X

കാസര്‍കോട് ബെള്ളൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രവും ബഡ്സ് സ്കൂളുമടക്കം മൂന്ന് സ്ഥാപനങ്ങള്‍ കെട്ടിടം പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇതുവരെയും പ്രവര്‍ത്തനം ആരംഭിച്ചില്ല. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായി പ്രത്യേകം അനുവദിച്ച എം.പി ഫണ്ടില്‍ നിര്‍മിച്ചവയാണിത്. തുടര്‍പ്രവര്‍‌ത്തനങ്ങള്‍ക്ക് മതിയായ ഫണ്ടില്ലെന്നാണ് പഞ്ചായത്ത് ഭരണസമിതിയുടെ വിശദീകരണം. എന്നാല്‍ ഭരണ- പ്രതിപക്ഷ രാഷ്ട്രീയ തര്‍ക്കമാണ് ഉദ്ഘാടനം വൈകുന്നതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. വീഡിയോ കോണ്‍ഫ്രന്‍സ് വഴി ഉദ്ഘാടനം കഴിഞ്ഞിട്ടാണ് ബഡ്സ് സ്കൂള്‍ കെട്ടിടം ഇപ്പോഴും അടഞ്ഞ് കിടക്കുന്നത്.

കാസര്‍കോട് മുന്‍ എം.പി പി. കരുണാകരന്‍ എന്‍ഡോസള്‍ഫാന്‍ സ്പെഷ്യല്‍ പാക്കേജിലുള്‍പ്പെടുത്തിയ ബെള്ളൂര്‍ പഞ്ചായത്തിലെ മൂന്ന് പദ്ധതികളിലൊന്ന് കൂടിയാണിത്. ഈ പദ്ധതിയില്‍ പെട്ട പൊതുജനാരോഗ്യ കേന്ദ്രവും ഹോമിയോ ഡിസ്പെന്‍സറിയും ഇതേ രീതിയില്‍ ഉദ്ഘാടനം കാത്ത് കെട്ടിടമായി നിലനില്‍ക്കുകയാണ്. ബി.ജെ.പി ഭരിക്കുന്ന പഞ്ചായത്തില്‍ ഭരണ പ്രതിപക്ഷ തര്‍ക്കമാണ് പദ്ധതി വൈകുന്നതിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്.

ജില്ലയിലാകെയുള്ള എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്കായാണ് 2013ല്‍ അന്നത്തെ എം.പി പി. കരുണാകരന്‍ 230 കോടിയുടെ സ്പെഷ്യല്‍‌ ഫണ്ടനുവദിച്ചത്. മറ്റ് പഞ്ചായത്തുകളില്‍ ഇതേ പദ്ധതി പ്രകാരമുള്ള സ്ഥാപനങ്ങള്‍ പലതും പ്രവര്‍ത്തനം ആരംഭിച്ച് ഒരു വര്‍ഷത്തോളമായിട്ടാണ്, ബെള്ളൂര്‍ പഞ്ചായത്തില്‍‌ ഒരു പദ്ധതി പോലും പ്രവര്‍ത്തനം ആരംഭിക്കാത്തത്. സ്ഥലം എം.എല്‍.‍എ കൂടിയായ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയും ഈ പദ്ധതി പൂര്‍ത്തീകരണത്തിന് വേണ്ട ഇടപെടലുകള്‍ നടത്തുന്നില്ലെന്ന ആക്ഷേപവും നാട്ടുകാര്‍ ഉന്നയിക്കുന്നുണ്ട്.

TAGS :

Next Story