പൂവാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി അഖിലിനെ തേടി പൊലീസ് ഡല്‍ഹിയിലേക്ക്

കൊല്ലപ്പെട്ട യുവതിയുടെ സുഹൃത്ത് സൈനികനായ അഖിലിനും സഹോദരന്‍ രാഹുലിനും വേണ്ടി തെരച്ചില്‍ വ്യാപിപ്പിച്ചു

MediaOne Logo

Web Desk

  • Updated:

    2019-07-26 03:27:42.0

Published:

26 July 2019 3:27 AM GMT

പൂവാര്‍ സ്വദേശിയെ കൊലപ്പെടുത്തിയ സംഭവം; മുഖ്യപ്രതി അഖിലിനെ തേടി പൊലീസ് ഡല്‍ഹിയിലേക്ക്
X

തിരുവനന്തപുരം അമ്പൂരിയില്‍ യുവതിയെ കൊന്ന് കുഴിച്ചിട്ട കേസില്‍ പൊലീസ് ഡല്‍ഹി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. മുഖ്യപ്രതിയായ അഖിലിന്റെ മൊബൈല്‍ ടവര്‍ ലൊക്കേഷന്‍ ഏറ്റവും അവസാനം കാണിച്ചത് ഡല്‍ഹിയിലാണ്. അഖില്‍ തിരികെ ജോലിക്ക് പ്രവേശിച്ചിട്ടില്ലെന്ന് സൈന്യം രേഖാമൂലം അന്വേഷണ സംഘത്തിന് മറുപടി നല്‍കി. മുഖ്യപ്രതികളായ അഖിലും രാഹുലും ബി.ജെ.പിയുടെ സജീവ പ്രവര്‍ത്തകരാണ്.

കൊലപാതകത്തിന് ശേഷം അഖിലും രാഹുലും ഡല്‍ഹിയിലേക്ക് പോയി എന്നാണ് പൊലീസിന്റെ കണക്ക് കൂട്ടല്‍. ഏറ്റവുമവസാനം അഖിലിന്റെ ടവര്‍ ലൊക്കേഷന്‍ കാണിച്ചിരിക്കുന്നതും ഡല്‍ഹിയാണ്. ഡല്‍ഹി യൂണിറ്റിലെ സൈനികനാണ് അഖില്‍. എന്നാല്‍ ഇയാള്‍ തിരികെ ജോലിയില്‍ പ്രവേശിച്ചിട്ടില്ലെന്ന് സൈന്യം രേഖാമൂലം അന്വേഷണസംഘത്തിന് മറുപടി നല്‍കുകയും ചെയ്തു. ഇന്നലെ രാത്രിയാണ് അന്വേഷണ സംഘം ഡല്‍ഹിയിലേക്ക് യാത്ര തിരിച്ചത്. നേരത്തെ അഖിലിന്റെ പേരില്‍ വന്ന ശബ്ദസന്ദേശത്തില്‍ താന്‍ ജോലിയില്‍ തിരികെ പ്രവേശിച്ചെന്നും ലഡാക്കിലെ സൈനിക താവളത്തിലാണ് താന്‍ ഉള്ളതെന്നും അഖില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത് അന്വേഷണ സംഘത്തെ വഴിതിരിച്ചുവിടാനുളള പ്രതിയുടെ നീക്കമായിരുന്നുവെന്നാണ് പൊലീസ് വിലയിരുത്തുന്നത്. അഖിലിന്റെ ശബ്ദസന്ദേശങ്ങള്‍ കാര്യമാക്കേണ്ടതില്ലായെന്ന് പൊലീസ് തീരുമാനിച്ചിട്ടുണ്ട്. അഖില്‍ കീഴടങ്ങുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഇതിന് വേണ്ടി കാത്തു നില്‍ക്കേണ്ട എന്നാണ് പൊലീസ് നിലപാട്.

അതേസമയം അഖിലും സഹോദരന്‍ രാഹുലും ബി.ജെ.പിയുടെ സജീവപ്രവര്‍ത്തകരാണ്. രാഹുലിന് സംഘപരിവാര്‍ സംഘടനകളുമായും ബന്ധമുണ്ടെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. യുവതിയെ കൊലപ്പെടുത്തുന്നതിന് മുമ്പുതന്നെ ഇതിന് വേണ്ടി അഖിലും രാഹുലും ആദര്‍ശും ചേര്‍ന്ന് കുഴി തയ്യാറാക്കിയതായും പൊലീസ് സ്ഥിരീകരിച്ചു. കൃത്യമായ പദ്ധതിയോടുകൂടിയാണ് പ്രതികള്‍ കൃത്യം നിര്‍വഹിച്ചതെന്നും അന്വേഷണ സംഘം പറയുന്നു. പ്രതിയായ ആദര്‍ശിനെ കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു. നട്ടെല്ലിന് ഓപ്പറേഷന്‍ ചെയ്തതിനാല്‍ ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. .

ये भी पà¥�ें- പൂവാറില്‍ കൊല്ലപ്പെട്ട യുവതി ബലാത്സംഗം ചെയ്യപ്പെട്ടതായി സംശയം

TAGS :

Next Story