Quantcast

പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാകുന്നു

പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ ഇന്നു രാവിലെ തന്നെ തെരച്ചില്‍ ആരംഭിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല

MediaOne Logo

Web Desk

  • Published:

    12 Aug 2019 5:47 PM GMT

പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാകുന്നു
X

വയനാട്ടില്‍ ഉരുള്‍പൊട്ടലുണ്ടായ പുത്തുമലയില്‍ രക്ഷാപ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലാകുന്നു. മഴ തുടരുന്നതും ചിലയിടങ്ങളില്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിക്കാന്‍ സാധിക്കാത്തതുമാണ് കാരണം. ഇന്ന് തെരച്ചില്‍ നേരത്തെ നിര്‍ത്തി. മണ്ണിടിച്ചില്‍ തുടരുന്ന കുറിച്യാര്‍മലയില്‍ ഉരുള്‍പൊട്ടല്‍ ആശങ്കയുമുണ്ട്. രാഹുല്‍ഗാന്ധി എം.പി ഇന്ന് വയനാട്ടിലെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചു.

പുത്തുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ മേഖലയില്‍ ഇന്നു രാവിലെ തന്നെ തെരച്ചില്‍ ആരംഭിച്ചെങ്കിലും ആരെയും കണ്ടെത്താനായില്ല. ഉച്ചയ്ക്കു ശേഷം മഴ രൂക്ഷമായതോടെ തെരച്ചില്‍ അവസാനിപ്പിച്ചു. നാളെ വീണ്ടും തുടരും. കൂടുതല്‍ മണ്ണുമാന്തി യന്ത്രങ്ങള്‍ എത്തിച്ചെങ്കിലും, ഉരുള്‍പൊട്ടി വന്ന പ്രദേശത്തേക്ക് എത്തിക്കാന്‍ സാധിച്ചില്ല. ഇന്ന് ഉച്ചക്ക് ശേഷം മഴയുമെത്തിയതോടെ, തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. നാളെ ദൌത്യം പുനരാരംഭിക്കും.

മദ്രാസ് റെജിമെന്റില്‍ നിന്നെത്തിയ സൈനികരുടെ നേതൃത്വത്തില്‍ പുത്തുമലയിലെ പാലം ഇന്ന് താല്‍കാലികമായി നിര്‍മിച്ചു. ജില്ലയിലെ പലയിടങ്ങളിലും മണ്ണിടിച്ചില്‍ തുടരുന്ന സാഹചര്യമുണ്ട്. വയനാട് മണ്ഡലത്തിലെ കൈതപ്പൊയിലിലെ ദുരിതാശ്വാസ ക്യാംപ് സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ ഗാന്ധി വയനാട് ജില്ലയില്‍ എത്തിയത്. ആദ്യം പോയത് പുത്തുമലയിലേക്കാണ്. പത്തു മിനിറ്റു മാത്രമായിരുന്നു സന്ദര്‍ശനം. അതിനു ശേഷം ദുരിതബാധിതരെ മാറ്റിപാര്‍പ്പിച്ച മേപ്പാടി സര്‍ക്കാര്‍ സ്കൂളിലെ ക്യാംപിലെത്തി. പ്രളയത്തില്‍ എല്ലാം നഷ്ടപ്പെട്ടവരോട് കാര്യങ്ങള്‍ ചോദിച്ചറിഞ്ഞു. ഇതിനു ശേഷമാണ് കലക്ടറേറ്റില്‍ യോഗം ചേര്‍ന്നത്. മുണ്ടേരി, പനമരം, മീനങ്ങാടി ക്യാംപുകള്‍ കൂടി സന്ദര്‍ശിച്ച ശേഷമാണ് രാഹുല്‍ കല്‍പറ്റയിലേക്ക് മടങ്ങിയത്.

TAGS :

Next Story