Quantcast

ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക; പ്രളയത്തില്‍ ആശ്വാസമാകുന്നവരെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി

ഇന്ന് അറിഞ്ഞ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെക്കുറിച്ചാണത്

MediaOne Logo

Web Desk 6

  • Published:

    16 Aug 2019 5:23 AM GMT

ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക; പ്രളയത്തില്‍ ആശ്വാസമാകുന്നവരെ പ്രകീര്‍ത്തിച്ച് മുഖ്യമന്ത്രി
X

മഴ കുറഞ്ഞു തുടങ്ങി..വെള്ളം കയറിയ ഇടങ്ങളില്‍ നിന്നും വെള്ളമിറങ്ങിത്തുടങ്ങി. കഴിഞ്ഞ വര്‍ഷത്തെ മുറിവുണങ്ങുന്നതിന് മുന്‍പ് വീണ്ടും പ്രളയമെത്തിയത് ഞെട്ടലുണ്ടാക്കിയെങ്കിലും തകര്‍ന്നു പോകാതെ ഉയിര്‍ത്തെഴുന്നേല്‍ക്കാനുള്ള ശ്രമത്തിലാണ് മലയാളികള്‍. പരസ്പരം കൈ കോര്‍ത്ത് പിടിച്ചു സഹായിച്ചും ഈ പ്രളയത്തെയും നമ്മള്‍ തോല്‍പ്പിക്കുമെന്നാണ് ഇന്നും ഇന്നലെയും സംഭവിച്ച നന്‍മയുള്ള കാഴ്ചകള്‍ സൂചിപ്പിക്കുന്നത്. ഉള്ളവനും ഇല്ലാത്തവനുമെല്ലാം തന്നാലാവുന്ന വിധം ദുരിതബാധിതരെ സഹായിക്കുന്നു. ഇത്തരത്തില്‍ പ്രളയത്തില്‍ ആശ്വാസമാകുന്നവരെ പ്രകീര്‍ത്തിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുകയെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ഉണ്ടായ ഭീതിയുടെ അന്തരീക്ഷം മാറുകയാണ്. എന്നാൽ ഈ ദിവസങ്ങളിൽ പെയ്ത അതിതീവ്ര മഴയും അതിന്റെ ഫലമായുണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും പ്രളയവും ഏൽപ്പിച്ച ആഘാതം വളരെ വലുതാണ്. അതിൽ നിന്ന് കരകയറാനുള്ള നമ്മുടെ ശ്രമങ്ങൾക്ക് എല്ലാം മറന്നുള്ള പിന്തുണ ലഭിക്കുന്നത് ആവർത്തിച്ചു പറയേണ്ട കാര്യമാണ്. ആരാധനാലയങ്ങൾ അഭയ കേന്ദ്രങ്ങളാകുന്നത് നേരത്തെ ഒരു പോസ്റ്റിൽ ചൂണ്ടിക്കാണിച്ചിരുന്നു. ഇവിടെ, തിരുവനന്തപുരത്ത് ഇന്ന് ഓഫിസിൽ എത്തിയത്, ദുരിതബാധിതർക്ക് സുമനസ്സുകൾ സ്വയം തയാറായി വന്നു നൽകുന്ന സഹായം സ്വീകരിക്കാനാണ്.

ഒരു മാസത്തെ സ്വന്തം വരുമാനം ആകെ നൽകുന്നവർ, മകന്റെ വിവാഹത്തിന് നീക്കിവെച്ച പണം ഏൽപ്പിക്കുന്നവർ, സമ്പാദ്യക്കുടുക്ക അപ്പാടെ ഏൽപ്പിക്കുന്ന കുട്ടികൾ- മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ് നിധി ശക്തിപ്പെടുത്താനുള്ള ജന മനസ്സുകളുടെ നിശ്ചയദാർഢ്യം തൊട്ടറിയുകയാണ്.

ഇന്ന് അറിഞ്ഞ ഒരു കാര്യം എടുത്തു പറയേണ്ടതുണ്ട്. ദുരിതാശ്വാസനിധിയിലേക്ക് തന്റെ കടുക്കന്‍ ഊരി നല്‍കിയ മങ്കട അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രത്തിലെ മേല്‍ശാന്തി ശ്രീനാഥ് നമ്പൂതിരിയെക്കുറിച്ചാണത്.

ദുരിതാശ്വാസഫണ്ട് സമാഹരണത്തിന് പ്രവര്‍ത്തകര്‍ എത്തിയപ്പോൾ അദ്ദേഹം കാതിലെ കടുക്കന്‍ ഊരി നല്‍കിയാണ് പ്രതികരിച്ചത്. ഇങ്ങനെയുള്ള മനുഷ്യർ ഉള്ളപ്പോൾ നമ്മളെ ആർക്കാണ് തോൽപ്പിക്കാൻ കഴിയുക.....

സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിൽ മഴ താരതമ്യേന കുറവായിരിക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ...

Posted by Pinarayi Vijayan on Thursday, August 15, 2019
TAGS :

Next Story