Quantcast

ഒരായുസ്സിന്റെ സ്വപ്നമായിരുന്ന വീട് ഇപ്പോള്‍ മണ്ണിനടിയിലാണ്; നെഞ്ച് പൊട്ടുമ്പോഴും കുടുംബത്തെ ജീവനോടെ കിട്ടിയതിന്റെ ആശ്വാസത്തില്‍ അഷ്റഫ്

കവളപ്പാറയിലെ ദുരന്ത വാർത്തയറിയുമ്പോൾ റിയാദിലായിരുന്നു അഷ്റഫ്. പിറ്റേന്ന് തന്നെ പ്രളയ വെള്ളം താണ്ടി നാട്ടിലെത്തി. മകൾ ജിൽഷയെ കണ്ട നിമിഷം മറക്കില്ല

MediaOne Logo

Web Desk 6

  • Published:

    17 Aug 2019 3:40 AM GMT

ഒരായുസ്സിന്റെ സ്വപ്നമായിരുന്ന  വീട് ഇപ്പോള്‍ മണ്ണിനടിയിലാണ്; നെഞ്ച് പൊട്ടുമ്പോഴും കുടുംബത്തെ ജീവനോടെ കിട്ടിയതിന്റെ ആശ്വാസത്തില്‍ അഷ്റഫ്
X

ഒരായുസ്സിന്റെ സ്വപ്നമായിരുന്ന വീടിന്റെ പണി പൂർത്തിയാക്കി നാല് മാസത്തിനുള്ളിൽ അത് മണ്ണിനടിയിലായി. പറഞ്ഞറിയിക്കാനാകാത്ത ദുഃഖത്തിനിടയിലും പ്രിയതമയെയും മക്കളെയും ജീവനോടെ കിട്ടിയതിന്റെ ആശ്വാസത്തിലാണ് കവളപ്പാറയിലെ അഷ്റഫ്.

കവളപ്പാറയിലെ ദുരന്ത വാർത്തയറിയുമ്പോൾ റിയാദിലായിരുന്നു അഷ്റഫ്. പിറ്റേന്ന് തന്നെ പ്രളയ വെള്ളം താണ്ടി നാട്ടിലെത്തി. മകൾ ജിൽഷയെ കണ്ട നിമിഷം മറക്കില്ല. വീടിരുന്നിടത്ത് ചെന്നു. 12 വർഷം കൊണ്ട് ഓരോ കല്ലുകളായി എടുത്തുവെച്ച് പണി തീർത്ത ഭൂമിയിലെ തന്റെ സ്വർഗം.. പുത്തലവൻ വീട് ... അതിപ്പോൾ മണ്ണിനടിയിലാണ്. ഞാൻ വന്നതിന് ശേഷം റെഡിയായി , ഇവരല്ലെ ന്റെ സമ്പാദ്യം. .... നീ എന്ത് പുണ്യം ചെയ്തെന്ന് നാട്ടുകാർ ചോദിക്കുന്നു. പടച്ചോന്റെ സഹായം. വീടായപ്പോൾ വരുന്ന ഡിസംബറിൽ മതിയാക്കാമെന്ന് കരുതിയ പ്രവാസം ഇനിയും തുടരണം...അഷ്റഫ് പറയുന്നു.

നെഞ്ചുലക്കുന്ന വേദനയിലും തളരാൻ പാടില്ലെന്ന് സ്വയം പറഞ്ഞു കൊണ്ടേയിരിക്കുന്നു ഈ മനുഷ്യൻ. ഏത് ഉരുൾ പൊട്ടലിനും തകർക്കാനാവാത്ത അതിജീവനത്തിന്റെ മറ്റൊരു പേരാകുന്നു അഷ്റഫ്.

TAGS :

Next Story