Quantcast

ദുരിത ബാധിത മേഖലയില്‍ കൈത്താങ്ങുമായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്

കേരളത്തിലെ മുഴുവന്‍ ഷോറൂമുകളും അടച്ചിട്ടുകൊണ്ടാണ് ജീവനക്കാരും മാനേജ്മെന്റും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളികളായത്.

MediaOne Logo

Web Desk

  • Published:

    17 Aug 2019 12:38 PM GMT

ദുരിത ബാധിത മേഖലയില്‍ കൈത്താങ്ങുമായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ്
X

മലപ്പുറം. പ്രകൃതി ദുരന്തം മൂലം കഷ്ടത അനുഭവിക്കുന്ന നിലമ്പൂരിലും പരിസര പ്രദേശങ്ങളിലും ദുരിതാശ്വാസ പ്രവര്‍ത്തനവുമായി ദുബായ് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്‌സ് ജീവനക്കാര്‍ രംഗത്തിറങ്ങി. സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 15ന് വ്യാഴാഴ്ച കേരളത്തിലെ മുഴുവന്‍ ഷോറൂമുകളും അടച്ചിട്ടുകൊണ്ടാണ് ജീവനക്കാരും മാനേജ്മെന്റും ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളികളായത്.

ചെയര്‍മാന്‍ പി.പി മുഹമ്മദ് അലി ഹാജിയുടെയും ഡയറക്ടര്‍മാരുടെയും മാനേജ്‌മെന്റിന്റെയും നേതൃത്വത്തില്‍ ഇരുന്നൂറോളം സ്റ്റാഫുകള്‍ ഒന്നിച്ചു നിലമ്പൂര്‍ നെല്ലിമറ്റം പ്രദേശത്തെ പ്രളയം ദുരിതം വിതച്ച വീടുകളും പരിസരവും ശുചീകരിച്ചു. കുന്നുംപുറം ഹെഡ് ഓഫീസില്‍ നിന്നും നിലമ്പൂരിലേക്കുള്ള യാത്രക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ പി ഉണ്ണികൃഷ്ണന്‍ ഫ്‌ളാഗ്ഓഫ് ചെയ്തു.

ടി.കെ മൊയ്ദീന്‍കുട്ടി മാസ്റ്റര്‍, ഉണ്ണി, അഹമ്മദ് മാസ്റ്റര്‍, സുബ്രഹ്മണ്യന്‍, മാട്ര മൂസഹാജി, ബഷീര്‍അഹമ്മദ്, ഇബ്രാഹിംകുട്ടി ഹാജി. ഇ കെ, അബ്ദുല്‍അസീസ് അലിപ്ര, പി പി ബെന്‍സിര്‍ ,അലിബാവ, തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി ഹനീഫ സ്വാഗതവും പ്രകാശ് നായര്‍ നന്ദിയും പറഞ്ഞു. നിലമ്പൂരിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കുമെന്ന് ചെയര്‍മാന്‍ അറിയിച്ചു.

TAGS :

Next Story