Quantcast

35 വര്‍ഷമായി മഴക്കാലത്ത് ക്യാമ്പുകളില്‍ അഭയം തേടുന്ന ഓമനക്കുട്ടനും നാട്ടുകാരും; അവര്‍ക്ക് വേണ്ടത് വെള്ളം കയറാത്ത വീടുകളാണ്

കഴിഞ്ഞ 35 വർഷമായി മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടുന്നവരാണ് ഇവിടെ താമസിക്കുന്നവർ.

MediaOne Logo

Web Desk 4

  • Published:

    17 Aug 2019 2:28 PM GMT

35 വര്‍ഷമായി മഴക്കാലത്ത് ക്യാമ്പുകളില്‍ അഭയം തേടുന്ന ഓമനക്കുട്ടനും നാട്ടുകാരും; അവര്‍ക്ക് വേണ്ടത് വെള്ളം കയറാത്ത വീടുകളാണ്
X

ദുരിതാശ്വാസ ക്യാമ്പിലെ ആവശ്യത്തിന് പിരിവെടുത്തതിന് ആദ്യം വില്ലനും പിന്നെ ഹീറോയുമായ ഓമനക്കുട്ടനും നാട്ടുകാരും മഴക്കാലത്ത് ക്യാമ്പുകളിലെത്താൻ തുടങ്ങിയിട്ട് മൂന്നരപ്പതിറ്റാണ്ട് കഴിയുന്നു. എല്ലാ മഴക്കാലത്തും ആവര്‍ത്തിക്കുന്ന ദുരിതം പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കാത്തതാണ് ഓമനക്കുട്ടനെ പിരിവ് നടത്താന്‍ നിര്‍ബന്ധിതനാക്കിയത്.

ചേർത്തല തെക്കുപഞ്ചായത്തില്‍ കണ്ണികാട് അംബേദ്കർ ഗ്രാമത്തിൽ ഓമനക്കുട്ടൻറേത് അടക്കം 300 കുടുംബങ്ങളാണുള്ളത്. ഭൂരിഭാഗവും പട്ടികജാതി ജനവിഭാഗം. കഴിഞ്ഞ 35 വർഷമായി മഴക്കാലത്ത് വീടുകളിൽ വെള്ളം കയറുന്നതിനാൽ ദുരിതാശ്വാസ ക്യാമ്പിൽ അഭയം തേടുന്നവരാണ് ഇവിടെ താമസിക്കുന്നവർ. കഴിഞ്ഞ വർഷം വരെ താൽകാലിക ഷെഡുകളിലാണ് അഭയം തേടിയതെങ്കിൽ ഈ വർഷമാണ് പുതുതായി നിർമ്മിച്ച കമ്യൂണിറ്റി ഹാൾ ദുരിതാശ്വാസ ക്യാംപായി ഉപയോഗിച്ച് തുടങ്ങിയത്.

1990ൽ അംബേദ്കർ ഗ്രാമമായി തെരഞ്ഞെടുത്തെങ്കിലും ഭൂരിഭാഗം ജനങ്ങൾക്കും അടച്ചുറപ്പള്ള വീടുകളോ കക്കൂസുകളോ ഇല്ല. ദുരിതാശ്വാസ ക്യാമ്പുകളിൽ സൗകര്യങ്ങളൊരുക്കുകയല്ല വെള്ളം കയറാത്ത വീടുകളിൽ താമസ സൗകര്യമൊരുക്കുകയാണ് തങ്ങളുടെ ആവശ്യമെന്ന് പ്രദേശത്തെ ജനങ്ങൾ പറയുന്നു. ഒപ്പം കാലങ്ങളായി തുടരുന്ന അധികൃതരുടെ അവഗണന അവസാനിപ്പിക്കണമെന്നും അവർ ആവശ്യപ്പെടുന്നു.

TAGS :

Next Story