Quantcast

തുഷാര്‍ വെള്ളാപ്പള്ളി യാത്രാവിലക്ക് മറികടക്കാന്‍ നല്‍കിയ അപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കും

യു.എ.ഇ സ്വദേശികളുടെ പാസ്പോര്‍ട്ട് ജാമ്യം നല്‍കി നാട്ടിലേക്ക് പോകാന്‍ ഇന്നലെയാണ് പ്രത്യേക അപേക്ഷ നല്‍കിയത് 

MediaOne Logo

Web Desk 6

  • Published:

    28 Aug 2019 2:40 AM GMT

തുഷാര്‍ വെള്ളാപ്പള്ളി യാത്രാവിലക്ക് മറികടക്കാന്‍ നല്‍കിയ അപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കും
X

അജ്മാനില്‍ വണ്ടിച്ചെക്ക് കേസില്‍ ജാമ്യത്തില്‍ കഴിയുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി യാത്രാവിലക്ക് മറികടക്കാന്‍ നല്‍കിയ അപേക്ഷ അടുത്ത ദിവസം കോടതി പരിഗണിക്കും. യു.എ.ഇ സ്വദേശികളുടെ പാസ്പോര്‍ട്ട് ജാമ്യം നല്‍കി നാട്ടിലേക്ക് പോകാന്‍ ഇന്നലെയാണ് പ്രത്യേക അപേക്ഷ നല്‍കിയത്.

യു.എ.ഇ സ്വദേശിയുടെ പാസ്പോര്‍ട്ട് നല്‍കി ജാമ്യത്തിലുള്ള സ്വന്തം പാസ്പോര്‍ട്ട് തിരിച്ചുവാങ്ങാനാണ് തുഷാര്‍ വെള്ളാപ്പള്ളി കോടതിയില്‍ പ്രത്യേക അപേക്ഷ നല്‍കിയിരിക്കുന്നത്. ഇത് രണ്ടുദിവസത്തിനകം കോടതി പരിഗണിക്കും. ആദ്യ തെളിവെടുപ്പ് ദിവസം പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയോടും പ്രതി തുഷാര്‍ വെള്ളാപ്പള്ളിയോടും വ്യാഴാഴ്ച വീണ്ടും എത്താന്‍ പബ്ലിക് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ പ്രോസിക്യൂഷന്‍ സാവകാശം നല്‍കുകയായിരുന്നു.

പാസ്പോര്‍ട്ട് തിരിച്ചുവാങ്ങി നാട്ടിലേക്ക് പോകാന്‍ ശ്രമിക്കുമ്പോഴും കേസ് പിന്‍വലിപ്പിക്കാന്‍ ഒത്തുതീര്‍പ്പ് ശ്രമവും സജീവമാണ്. ഇന്നലെ ഷാര്‍ജയിലെ ഒരു ഷോപ്പിങ്മാളില്‍ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബന്ധുക്കള്‍ യു.എ.ഇയിലെ എസ്.എന്‍. ഡി.പി അനുഭാവ സംഘടനയായ സേവനം എന്നിവയുടെ നേതാക്കള്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം പരാതിക്കാരന്‍ നാസില്‍ അബ്ദുല്ലയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ കൂടിക്കാഴ്ചയും ഒത്തുതീര്‍പ്പുണ്ടാക്കാന്‍ കഴിയാതെ പിരിഞ്ഞു.

ये भी पà¥�ें- നാട്ടിലെത്താന്‍ പുതിയ വഴി തേടി തുഷാര്‍; സ്വദേശികളുടെ പാസ്പോര്‍ട്ട് ജാമ്യം നല്‍കാന്‍ അപേക്ഷ നല്‍കി

ये भी पà¥�ें- തുഷാര്‍ വെള്ളാപ്പള്ളിയുടെ വണ്ടിചെക്ക് കേസ്; നാളെ തെളിവെടുപ്പ്  

ये भी पà¥�ें- വണ്ടിചെക്ക് കേസ്: ഒത്തുതീര്‍പ്പ് ചര്‍ച്ച വഴിമുട്ടിയത് തുഷാര്‍ വെള്ളാപ്പള്ളിക്ക് കുരുക്കായി മാറും

TAGS :

Next Story