Quantcast

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാല് മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷനില്‍ നിന്ന് ലഭിക്കുന്ന പ്രതിമാസ പെന്‍ഷനാണ് മുടങ്ങിയത്.

MediaOne Logo

Web Desk 4

  • Published:

    6 Sep 2019 1:50 AM GMT

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാല് മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല
X

കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്ക് നാല് മാസമായി പെന്‍ഷന്‍ ലഭിക്കുന്നില്ല. പ്രതിമാസ പെന്‍ഷന്‍ ലഭിക്കാതെ പ്രയാസം അനുഭവിക്കുകയാണ് പലരും. ഓണത്തിന് മുന്‍പ് തുക നല്‍കുമെന്നാണ് സാമൂഹ്യ സുരക്ഷാ മിഷന്‍റെ വിശദീകരണം.

എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് സാമൂഹ്യ സുരക്ഷാ മിഷനില്‍ നിന്ന് ലഭിക്കുന്ന പ്രതിമാസ പെന്‍ഷനാണ് മുടങ്ങിയത്. ദുരിത ബാധിതരില്‍‍ പലരും പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ തുകയും പ്രതീക്ഷിച്ചിരിക്കുന്നവരാണ്. പെന്‍ഷന്‍ തുകക്ക് വേണ്ടി സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷനില്‍ ഫോണിലൂടെ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ച മറുപടി വേദനിപ്പിക്കുന്നതാണെന്നും ദുരിതബാധിത പറയുന്നു.

ട്രഷറിയില്‍ നിന്നുള്ള കാലതാമസം കാരണമാണ് നാല് മാസത്തോളം പെന്‍ഷന്‍ വൈകിയതെന്നും പെന്‍ഷന്‍ ഓണത്തിന് മുന്‍പ് തന്നെ നല്‍കുമെന്നുമാണ് സംസ്ഥാന സാമൂഹ്യ സുരക്ഷാ മിഷന്‍റെ വിശദീകരണം. സംഭവവുമായി ബന്ധപ്പെട്ട് മീഡിയവണ്‍ വാര്‍ത്താസംഘം സാമൂഹ്യ സുരക്ഷാ മിഷനില്‍ ബന്ധപ്പെട്ടതിന് പിറകെ ദുരിത ബാധിതര്‍ക്ക് കഴിഞ്ഞ ദിവസം ഒരു മാസത്തെ പെന്‍ഷന്‍ തുക ലഭിച്ചു. എന്നാല്‍ ബാക്കിയുള്ള മൂന്ന് മാസത്തെ പെന്‍ഷന്‍ തുക കൂടി ലഭിക്കാന്‍ ഇനി എന്താണ് ചെയ്യേണ്ടതെന്നാണ് ദുരിതബാധിതരായ കുട്ടികളുടെ അമ്മമാര്‍ ചോദിക്കുന്നത്.

TAGS :

Next Story