Quantcast

വോട്ട് ചോദിച്ച് വരുന്ന സ്ഥാനാര്‍ഥികളോട് മുഖംതിരിക്കുന്ന ഒരു കോളനി

മീനച്ചില്‍ ലക്ഷം കോളനിയിലെ 24 കുടുംബങ്ങളുടെ പരിഭവമാണ് ഈ മുഖംതിരിക്കല്‍. 

MediaOne Logo

Web Desk 1

  • Published:

    14 Sep 2019 1:30 PM GMT

വോട്ട് ചോദിച്ച് വരുന്ന സ്ഥാനാര്‍ഥികളോട് മുഖംതിരിക്കുന്ന ഒരു കോളനി
X

വോട്ട് ചോദിച്ച് എത്തുന്ന സ്ഥാനാർഥികളോട് മുഖംതിരിച്ച് പാല മീനച്ചില്‍ ലക്ഷം കോളനി നിവാസികള്‍. വാസയോഗ്യമായ വീടും വഴിയും അടക്കമുള്ള അടിസ്ഥാന സൌകര്യങ്ങള്‍ നല്‍കാത്തതിലുള്ള പ്രതിഷേധമാണ് ഇതിന് പിന്നില്‍.

മീനച്ചില്‍ ലക്ഷം കോളനിയിലെ 24 കുടുംബങ്ങളുടെ പരിഭവമാണ് ഈ മുഖംതിരിക്കല്‍. ഓരോ തവണയും വോട്ട് ചോദിച്ച് മുന്നണികള്‍ എത്താറുണ്ടെങ്കിലും വാഗ്ദാനങ്ങള്‍ക്കപ്പുറം ഒന്നും ഇവർക്ക് ലഭിച്ചിട്ടില്ല. 15 വീടുകളിലായി 24 കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 75 പേർക്ക് വോട്ടവകാശവുമുണ്ട്. അതുകൊണ്ട് തന്നെ തങ്ങളെ പരിഗണിക്കുന്നവർക്ക് വോട്ട് ചെയ്യാനാണ് ഇവരുടെ തീരുമാനം.

TAGS :

Next Story