Quantcast

പ്രളയക്കെടുതി; കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളം

കൊച്ചിയിലെത്തിയ കേന്ദ്ര സംഘത്തിന് മുമ്പാകെയാണ് സഹായം ആവശ്യപ്പെട്ടുള്ള നിവേദനം കെെമാറിയത്.

MediaOne Logo

Web Desk 9

  • Published:

    16 Sep 2019 5:03 PM GMT

പ്രളയക്കെടുതി; കേന്ദ്ര സഹായം ആവശ്യപ്പെട്ട് കേരളം
X

മഴക്കെടുതി മൂലം സംസ്ഥാനത്തെ വിവിധ ജില്ലകളിലുണ്ടായ ദുരിതങ്ങള്‍ വിലയിരുത്തുന്നതിന് കേന്ദ്രസംഘം കൊച്ചിയിലെത്തി. 2101.9 കോടി രൂപയുടെ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം കേന്ദ്ര സംഘത്തിന് കൈമാറി. കേന്ദ്ര ആഭ്യന്തര മന്ത്രാലയ ജോയിന്റ് സെക്രട്ടറി ശ്രീപ്രകാശിന്റെ നേതൃത്വത്തിലുള്ള സംഘമാണ് എത്തിയത്. മൂന്ന് ദിവസം സംഘം ദുരിതബാധിത ജില്ലകള്‍ സന്ദര്‍ശിക്കും.

ഇത്തവണ പ്രത്യേക പരിഗണന വേണമെന്നും വീടുകളുടെ കേടുപാടുകള്‍ക്ക് 748 കോടി രൂപയും അടിയന്തര സഹായമായി 316 കോടി രൂപയുമാണ് കേരളം ആവശ്യപ്പെട്ടു. ആകെ 2101.9 കോടി രൂപയുടെ സഹായം നല്‍കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള നിവേദനം കേന്ദ്ര സംഘത്തിന് ഇന്നലെ കൈമാറി. എഫ്‌.സി.ഡി ഡയറക്ടര്‍ എസ്.സി. മീണ, കൃഷി-സഹകരണ- കര്‍ഷക ക്ഷേമ വകുപ്പ് ഡയറക്ടര്‍ ഡോ.കെ. മനോഹരന്‍, ജലവിഭവ മന്ത്രാലയ എസ്.ഇ.വി. മോഹന്‍ മുരളി, ഗ്രാമവികസന മന്ത്രാലയ റീജിയണല്‍ ഓഫീസര്‍ വി.വി. ശാസ്ത്രി, വൈദ്യുത മന്ത്രാലയ ഡെപ്യൂട്ടി ഡയറക്ടര്‍ ഒ.പി. സുമന്‍ എന്നിവരാണ് സംഘാത്തിലുള്ളത് ‍.

ഇന്ന് മുതല്‍ ഇവര്‍ രണ്ടു ഗ്രൂപ്പുകളായി തിരിഞ്ഞ് മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളും ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം ജില്ലകളും സന്ദര്‍ശിക്കും. സെപ്തംബര്‍ 19 വരെയാണ് സന്ദര്‍ശനം . കനത്ത മഴയും ഉരുള്‍പൊട്ടലും കാരണം വീടുകള്‍ക്കുണ്ടായ നാശം, റോഡുകള്‍ തകര്‍ന്നത്, കൃഷി നാശം എന്നിവയാണ് പ്രധാനമായും പരിശോധിക്കുക. 20 ന് തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംഘം മടങ്ങും. സന്ദര്‍ശനത്തിനു മുന്നോടിയായി നെടുമ്പാശ്ശേരി സാജ് എര്‍ത്ത് റിസോര്‍ട്ടില്‍ ജില്ലാ കലക്ടര്‍ എസ്.സുഹാസ്, സംസ്ഥാന ദുരന്ത കൈകാര്യ വകുപ്പ് പ്രതിനിധികള്‍ തുടങ്ങിയവരുമായി ഇന്നലെ കൂടിക്കാഴ്ച നടത്തിയിരുന്നു.

TAGS :

Next Story