Quantcast

പാലയില്‍ വാശിയേറിയ പ്രചാരണത്തിന് കൊട്ടിക്കലാശം

ഇനി രണ്ട് ദിവസം നിശബ്ദ പ്രചാരണം. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

MediaOne Logo

Web Desk 4

  • Published:

    20 Sep 2019 4:40 PM GMT

പാലയില്‍ വാശിയേറിയ പ്രചാരണത്തിന് കൊട്ടിക്കലാശം
X

വാശിയേറിയ പ്രചാരണത്തിന് സമാപനം കുറിച്ച് പാലയില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ ആവേശം കൊട്ടിയിറക്കി. ഒന്നിനൊന്ന് മത്സരിച്ച് മൂന്ന് മുന്നണികളും കരുത്ത് കാട്ടി. ഇനി രണ്ട് ദിവസം നിശബ്ദ പ്രചാരണം. തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്.

രാഷ്ട്രീയ കേരളത്തിന്റെ ശ്രദ്ധ മുഴുവന്‍ പാലായിലായിരുന്നു. കൊട്ടും കുരവയുമായി ആദ്യമിറങ്ങിയതും അവസാനം റോഡില്‍ നിന്ന് കയറിയതും യു.ഡി.എഫ് തന്നെ. പ്രമുഖ നേതാക്കള്‍ക്കൊപ്പം സ്ഥാനാര്‍ഥി കൂടി കുരിശുപള്ളി ജംഗ്ഷനിലെത്തിയപ്പോള്‍ പ്രവര്‍ത്തകരുടെ ആവേശം അണപൊട്ടി.

കൊട്ടാരമറ്റം ബസ് സ്റ്റാന്‍ഡില്‍ നിന്ന് റോഡ് ഷോയായി തുടങ്ങിയ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടിയിലെത്തി കലാശക്കൊട്ട് അവസാനിപ്പിച്ചു.

മുന്‍നിര നേതാക്കളെയെല്ലാം അണിനിരത്തിയായിരുന്നു ബി.ജെ.പിയുടെ കലാശക്കൊട്ട്. ഇത്തവണയും വോട്ട് കൂടുമെന്ന ആത്മവിശ്വാസത്തിലാണ് അണികളും നേതാക്കളും പിരിഞ്ഞത്.

TAGS :

Next Story