Quantcast

പ്രളയത്തില്‍ വീട് ഭൂമിക്കടിയില്‍ താണുപോയി; ആ മൂന്ന് നേപ്പാള്‍ സ്വദേശികള്‍ എവിടെയെന്ന് നാട്ടുകാര്‍

വീടിനൊപ്പം തൊഴിലാളികള്‍ പെട്ടുപോയതായി നാട്ടുകാര്‍ സംശയിക്കുന്നു.

MediaOne Logo

Web Desk 4

  • Published:

    21 Sep 2019 2:54 AM GMT

പ്രളയത്തില്‍ വീട് ഭൂമിക്കടിയില്‍ താണുപോയി; ആ മൂന്ന് നേപ്പാള്‍ സ്വദേശികള്‍ എവിടെയെന്ന് നാട്ടുകാര്‍
X

കണ്ണൂര്‍ ചെറുപുഴ കോറാളി മലയിലെ കരിങ്കല്‍ ക്വാറിയില്‍ ജോലി ചെയ്തിരുന്ന നേപ്പാള്‍ സ്വദേശികളെ കാണാതായതായി നാട്ടുകാരുടെ പരാതി. കഴിഞ്ഞ പ്രളയ കാലത്ത് ഇവരെ താമസിപ്പിച്ചിരുന്ന വീട് സോയില്‍ പൈപ്പിങ് പ്രതിഭാസത്തെ തുടര്‍ന്ന് ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയിരുന്നു. വീടിനൊപ്പം തൊഴിലാളികള്‍ പെട്ടുപോയതായി നാട്ടുകാര്‍ സംശയിക്കുന്നു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. മീഡിയവണ്‍ എക്സ്ക്ലൂസീവ്.

തിരുമേനി സ്റ്റോണ്‍ ക്രഷറില്‍ ജോലി ചെയ്തിരുന്ന മൂന്ന് നേപ്പാള്‍ സ്വദേശികളെ പാര്‍പ്പിച്ചിരുന്ന വീട് ആഗസ്റ്റ് ഒന്‍പതാം തീയ്യതി രാത്രി സോയില്‍ പൈപ്പിങ് പ്രതിഭാസത്തെ തുടര്‍ന്ന് പൂര്‍ണമായും ഭൂമിക്കടിയിലേക്ക് താഴ്ന്ന് പോയി. ആ രാത്രി തന്നെ ഇവിടെ ഉരുള്‍പൊട്ടലുമുണ്ടായി. സംഭവം നടക്കുന്നതിന് തൊട്ടുമുന്‍പ് വരെ ഇവിടെ ജോലിക്കാരുണ്ടായിരുന്നതായും ശേഷം ഇവരെ കാണാതായെന്നുമാണ് പരിസരവാസികളുടെ പരാതി.

വീടിനൊപ്പം തൊഴിലാളികള്‍ മണ്ണിനടിയില്‍ പെട്ടതായി സംശയിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രദേശവാസികള്‍ കഴിഞ്ഞ ദിവസം പൊലീസിലും വില്ലേജ് അധികൃതര്‍ക്കും പരാതി നല്‍കി. എന്നാല്‍ സംഭവം നടക്കുന്നതിന് രണ്ട് മാസം മുന്‍പെ ഇവര്‍ നേപ്പാളിലേക്ക് തിരിച്ച് പോയെന്നാണ് ക്വാറി ഉടമകളുടെ വിശദീകരണം. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ചെറുപുഴ എസ്.ഐ ഇന്നലെ ക്വാറി ഉടമയില്‍ നിന്നും മൊഴിയെടുത്തു.

TAGS :

Next Story