വൈറ്റമിൻ എയും വൈറ്റമിൻ ഡിയും അധികമായി ചേർത്ത് മിൽമാ പാലിന്റെ ഗുണനിലവാരം ഉയർത്തുമെന്ന് മിൽമ ചെയർമാൻ

സമ്പുഷ്ടീകരിച്ച പുതിയ പാലിന്റെ വിപണനോദ്ഘാടനം തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലുവയില്‍ നിര്‍വഹിക്കും

MediaOne Logo

Web Desk 6

  • Updated:

    2019-09-22 03:30:40.0

Published:

22 Sep 2019 3:30 AM GMT

വൈറ്റമിൻ എയും വൈറ്റമിൻ ഡിയും അധികമായി ചേർത്ത് മിൽമാ പാലിന്റെ ഗുണനിലവാരം ഉയർത്തുമെന്ന് മിൽമ ചെയർമാൻ
X

വൈറ്റമിൻ എയും വൈറ്റമിൻ ഡിയും അധികമായി ചേർത്ത് മിൽമാ പാലിന്റെ ഗുണനിലവാരം ഉയർത്തുമെന്ന് മിൽമാ ചെയർമാൻ പി.എ. ബാലൻ . സമ്പുഷ്ടീകരിച്ച പുതിയ പാലിന്റെ വിപണനോദ്ഘാടനം തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആലുവയില്‍ നിര്‍വഹിക്കും.

വൈറ്റമിനുകളുടെ കുറവ് മൂലം കാഴ്ചക്കുറവ്. ബലക്ഷയം തുടങ്ങിയ രോഗങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് തീരുമാനം. നാഷണല്‍ ഡയറി ബോര്‍ഡിന്റെ സഹകരണത്തോടെയാണ് സഹകരണത്തോടെയാണ് പാലിൽ കൂടുതൽ വൈറ്റമിനുകൾ ചേർക്കുന്നത്. സമ്പുഷ്ടീകരിച്ച പുതിയ പാലിന്റെ വിപണനോദ്ഘാടനം തിങ്കളാഴ്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവ്വഹിക്കും.

എട്ട് കോടി ചെലവിൽ ഇടപ്പള്ളി മിൽമയിൽ അത്യാധുനിക ലാബ് സ്ഥാപിക്കുമെന്ന് മില്‍മ ചെയര്‍മാന്‍ വ്യക്തമാക്കി. സ്വകാര്യ വ്യക്തികൾക്കും ഇവിടെ പാലിന്റെ പരിശോധന നടത്താം. പതിനൊന്ന് മിൽമാ ഡയറികളിലും മിൽ കോസ് കാനുകൾ സ്ഥാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. പതിമൂന്നര ലക്ഷം പാലാണ് മിൽമ ഒരു ദിവസം വിതരണം ചെയ്യുന്നത്.

TAGS :

Next Story