Quantcast

തെരഞ്ഞെടുപ്പ് ദിവസം ആഞ്ഞടിച്ച് ജോസഫ് വിഭാഗം; പ്രതികരിക്കാതെ ജോസ് വിഭാഗം

യു.ഡി.എഫ് ഇടപെട്ടതിനെ തുടര്‍ന്ന് അടിയന്തര യോഗം ചേര്‍ന്ന് ജോസ് കെ മാണി പക്ഷം പ്രതികരണങ്ങള്‍ക്ക് മറുപടി നല്കേണ്ടെന്ന് തീരുമാനിച്ചു.

MediaOne Logo

Web Desk 4

  • Published:

    23 Sep 2019 2:46 PM GMT

തെരഞ്ഞെടുപ്പ് ദിവസം ആഞ്ഞടിച്ച് ജോസഫ് വിഭാഗം; പ്രതികരിക്കാതെ ജോസ് വിഭാഗം
X

തെരഞ്ഞെടുപ്പ് ദിവസം ജോസഫ് ഗ്രൂപ്പ് നടത്തിയ ആരോപണങ്ങളോട് പ്രതികരിക്കാതെ ജോസ് കെ മാണി വിഭാഗം. യു.ഡി.എഫ് ഇടപെട്ടതിനെ തുടര്‍ന്ന് അടിയന്തര യോഗം ചേര്‍ന്ന് ജോസ് കെ മാണി പക്ഷം പ്രതികരണങ്ങള്‍ക്ക് മറുപടി നല്കേണ്ടെന്ന് തീരുമാനിച്ചു. വിവാദങ്ങള്‍ക്ക് ഇല്ലെന്ന് ജോസ് കെ മാണി മീഡിയവണിനോട് പറഞ്ഞു.

ജോയ് എബ്രഹാമും സജി മഞ്ഞക്കടമ്പിലും നടത്തിയ പ്രതികരണങ്ങള്‍ അനവസരത്തിലാണെന്ന വിലയിരുത്തലാണ് ജോസ് കെ മാണി വിഭാഗത്തിന് ഉള്ളത്. എന്നാല്‍ തെരഞ്ഞെടുപ്പ് ദിവസം തന്നെ മറുപടി നല്കി വിവാദങ്ങള്‍ ഉണ്ടാക്കേണ്ടന്നാണ് ഇവരുടെ തീരുമാനം. ജോസഫ് പക്ഷത്തിന്റെ ആരോപങ്ങള്‍ വന്നതിന് പിന്നാലെ ജോസ് കെ മാണിയുടെ വീട്ടില്‍ അടിയന്തര യോഗം ചേര്‍ന്നു.

തോമസ് ചാഴികാടന്‍ എം.പി, ജോസഫ് എം പുതുശേരി എന്നിവരുമായി ജോസ് കെ മാണി കൂടിയാലോചന നടത്തിയാണ് ഇപ്പോള്‍ പ്രതികരിക്കേണ്ടെന്ന തീരുമാനം കൈക്കൊണ്ടത്. മറുപടി നല്കി വിവാദങ്ങള്‍ ഉണ്ടാക്കില്ലെന്ന് ജോസ് കെ മാണി പറഞ്ഞു.

യു.ഡി.എഫ് നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നാണ് ജോസഫ് വിഭാഗം കടുത്ത നിലപാടുകളിലേക്ക് പോകാതിരുന്നത്. പ്രതികരണങ്ങള്‍ തിരിച്ചടിയുണ്ടാക്കുമെന്ന് യു.ഡി.എഫ് നേതൃത്വം ഇരുവിഭാഗത്തേയും അറിയിച്ചിരുന്നു.

TAGS :

Next Story