Quantcast

സിക്സര്‍ അടിക്കാന്‍ വന്നതാ... ഡക്കായി പോയി... യു.ഡി.എഫിനെ ട്രോളി എം.എം മണി

അരനൂറ്റാണ്ടിന്റെ ചരിത്രമാണ് മാണി സി കാപ്പനിലൂടെ പാലായില്‍ തിരുത്തപ്പെട്ടത്. 2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പാലായില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. 

MediaOne Logo

Web Desk 1

  • Published:

    27 Sep 2019 11:04 AM GMT

സിക്സര്‍ അടിക്കാന്‍ വന്നതാ... ഡക്കായി പോയി... യു.ഡി.എഫിനെ ട്രോളി എം.എം മണി
X

പാലാ ഉപതെരഞ്ഞെടുപ്പിലെ ഫലം വന്നതിന് പിന്നാലെ യു.ഡി.എഫിനെ ട്രോളി മന്ത്രി എം.എം മണി. സിക്സർ അടിക്കാൻ വന്നതാണെന്നും യു.ഡി.എഫിന്റെ മെക്കയിൽ ഡക്ക് ആയെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു.

എല്‍.ഡി.എഫാണ് ശരിയെന്നും ജനഹൃദയങ്ങളില്‍ നിന്ന് പിന്തുണ ഉറപ്പിച്ച് ഇടതുപക്ഷ സര്‍ക്കാര്‍ മുന്നോട്ട് തന്നെയെന്നും മണി ഫേസ്ബുക്കില്‍ കുറിച്ചു. മാണി സി കാപ്പനെ വിജയിച്ച എല്ലാവര്‍ക്കും മണി നന്ദിയും അറിയിച്ചു. അരനൂറ്റാണ്ടിന്റെ ചരിത്രമാണ് മാണി സി കാപ്പനിലൂടെ പാലായില്‍ തിരുത്തപ്പെട്ടത്.

2943 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മാണി സി കാപ്പന്‍ പാലായില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് സിക്സര്‍ അടിക്കുമെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞത്. ഇതേക്കുറിച്ച് ടോം ജോസിനോട് ചോദിച്ചപ്പോള്‍ സിക്സര്‍ മാത്രമല്ല, സെഞ്ച്വറി വരെ അടിക്കുമെന്നായിരുന്നു മറുപടി.

സിക്സർ അടിക്കാൻ വന്നതാ.. UDF ന്റെ #മെക്കയിൽ #ഡക്ക് ആയി.

Posted by MM Mani on Friday, September 27, 2019
TAGS :

Next Story