Quantcast

മരട് ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കാനുള്ള കമ്പനികള്‍ക്ക് കെെമാറും

10 ദിവസത്തിനുള്ളിൽ ഓരോ ഫ്ലാറ്റുകളും പൊളിക്കുന്ന കൃത്യമായ രൂപരേഖ കമ്പനികൾ സർക്കാരിന് സമർപ്പിക്കണം.

MediaOne Logo

Web Desk 9

  • Published:

    12 Oct 2019 2:24 AM GMT

മരട് ഫ്ലാറ്റുകള്‍ ഇന്ന് പൊളിക്കാനുള്ള കമ്പനികള്‍ക്ക് കെെമാറും
X

മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള കമ്പനികളെ തെരെഞ്ഞെടുത്ത സാങ്കേതിക സമിതിയുടെ നടപടി ഇന്ന് മരട് നഗരസഭ കൗൺസിൽ അംഗീകരിക്കും. എഡിഫൈസ് എഞ്ചിനീയറിങ്ങും വിജയ് സ്റ്റീൽസും ചേർന്നാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നത്. നഗരസഭ കൌൺസിൽ അഗീകാരത്തോടെ ഇന്ന് തന്നെ ഫ്ലാറ്റുകൾ കമ്പനികൾക്ക് കൈമാറും. സുരക്ഷിതമായി ഫ്ലാറ്റുകൾ പൊളിക്കും എന്ന് സാങ്കേതിക സമിതി ഉറപ്പ് നൽകി.

മുംബൈ ആസ്ഥാനമായുള്ള എഡിഫെയ്‌സ്‌ എൻജിനിയറിങ് ചെന്നൈയിൽ നിന്നുള്ള വിജയ് സ്റ്റീൽസ് എന്നീ രണ്ടു കമ്പനികൾ തന്നെയാണ് നാല് ഫ്ലാറ്റുകളും പൊളിക്കുന്നത്. നഗരസഭ കൌൺസിലിന്റെ അംഗീകാരത്തോടെ ഇന്നുതന്നെ ഇവർക്കു ഫ്ലാറ്റുകൾ കൈമാറും. 10 ദിവസത്തിനുള്ളിൽ ഓരോ ഫ്ലാറ്റുകളും പൊളിക്കുന്ന കൃത്യമായ രൂപരേഖ കമ്പനികൾ സർക്കാരിന് സമർപ്പിക്കണം.

തുടർന്ന് പൊളിക്കൽ നടപടികൾ ആരംഭിക്കും. പരിസരവാസികൾ ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും എല്ലാ സുരക്ഷ മുൻകരുതലുകളും എടുത്തു കൊണ്ടായിരിക്കും ഫ്ലാറ്റുകൾ പൊളിക്കുക എന്നും ശരത് ബി സർവാത്തെ വ്യക്തമാക്കി.

ഫ്ലാറ്റുകൾക്ക് ചുറ്റുമുള്ള ജലാശയത്തിൽ അവശിഷ്ടങ്ങൾ വീഴാതിരിക്കാൻ മുൻകരുതൽ എടുക്കുമെന്നും സാങ്കേതിക സമിതി അറിയിച്ചു. ഒഴിപ്പിക്കൽ നടപടികൾ പൂർത്തിയാക്കി കലക്ടർ സുഹാസ് ഫ്ലാറ്റുകൾ നഗരസഭയ്ക്ക് കൈമാറി. ഫ്ലാറ്റുകൾ പൊളിക്കുന്നത്തിനുള്ള നടപടിക്രമങ്ങളുടെ പൂർണ ചുമതല നഗരസഭയ്ക്ക് ആയിരിക്കും എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

TAGS :

Next Story