Quantcast

‘എന്‍.എസ്.എസിന്റെ അനുവാദം വാങ്ങിയല്ല ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്’

സമുദായ സംഘടന എന്ന നിലയിലുള്ള നിലപാടാണ് എന്‍.എസ്.എസ് പറയുന്നത്.

MediaOne Logo

Web Desk

  • Published:

    18 Oct 2019 11:46 AM GMT

‘എന്‍.എസ്.എസിന്റെ അനുവാദം വാങ്ങിയല്ല ഇവിടെ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്’
X

എന്‍.എസ്.എസിനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. എൻ.എസ്.എസ് ഓഫീസിൽ പോയി അനുവാദം ചോദിച്ചല്ല രാഷ്ട്രീയ പാർട്ടികൾ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. അവര്‍ക്ക് അവരുടെ നിലപാടുണ്ടായിരിക്കാമെന്നും സെക്രട്ടറി പറഞ്ഞു.

സമുദായ സംഘടന എന്ന നിലയിലുള്ള നിലപാടാണ് എന്‍.എസ്.എസ് പറയുന്നത്. രാഷ്ട്രീയ പ്രബുദ്ധതയുള്ള കേരളത്തിലെ ജനങ്ങളോടാണ് എല്‍.ഡി.എഫ് വോട്ട് ചോദിക്കുന്നത്. എൻ.എസ്.എസ്സിന്റ വോട്ടുപിടുത്തം സംബന്ധിച്ച് പരാതി പരിഹരിക്കേണ്ടത് തെരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കാനം രാജേന്ദ്രന്‍ കൊല്ലത്ത് പറഞ്ഞു.

TAGS :

Next Story