Quantcast

ശരിദൂരം ശരിയെന്ന് എന്‍.എസ്.എസ്; കാലം തെളിയിക്കുമെന്ന് സുകുമാരന്‍ നായര്‍

സമദൂരത്തില്‍ നിന്നും ശരിദൂരത്തിലെത്തിയ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ അണികള്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അവകാശം ഉണ്ടായിരുന്നുവെന്നും സുകുമാരന്‍ നായര്‍

MediaOne Logo

Web Desk

  • Published:

    25 Oct 2019 1:51 PM GMT

ശരിദൂരം ശരിയെന്ന് എന്‍.എസ്.എസ്; കാലം തെളിയിക്കുമെന്ന് സുകുമാരന്‍ നായര്‍
X

ശരി ദൂരമാണ് ശരിയെന്ന് കാലം തെളിയിക്കുമെന്ന് എന്‍.എസ്.എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ശരിദൂരമാണെങ്കിലും അണികള്‍ക്ക് രാഷ്ട്രീയ നിലപാടുകള്‍ സ്വീകരിക്കാന്‍ അവകാശമുണ്ടെന്നും വട്ടിയൂര്‍ക്കാവിലേത് താലൂക്ക് യൂണിയന്റെ നിലപാടായിരുന്നുവെന്നും സുകുമാരന്‍ നായര്‍ വാര്‍ത്തകുറിപ്പില്‍ അറിയിച്ചു.

വട്ടിയൂര്‍ക്കാവിലും കോന്നിയിലും എന്‍.എസ്.എസ് പിന്തുണച്ച സ്ഥാനാര്‍ത്ഥികള്‍ കനത്ത പരാജയം ഏറ്റുവാങ്ങി. ഇതിന് പിന്നാലെ രൂക്ഷ വിമര്‍ശനം ഇടത് പക്ഷം അടക്കം ഉന്നയിച്ച സാഹചര്യത്തിലാണ് സുകുമാരന്‍ നായര്‍ വിശദീകരണവുമായി രംഗത്ത് വന്നത്. ശരിദൂരം ശരിയാണെന്നും ഇത് കാലം തെളിയിക്കുമെന്നും സുകുമാരന്‍ നായര്‍ പറയുന്നു. സമദൂരത്തില്‍ നിന്നും ശരിദൂരത്തിലെത്തിയ വിശ്വാസ സംരക്ഷണത്തിന്റെ ഭാഗമായിട്ടാണ്. എന്നാല്‍ അണികള്‍ക്ക് സ്വതന്ത്ര നിലപാട് സ്വീകരിക്കാന്‍ അവകാശം ഉണ്ടായിരുന്നു. വട്ടിയൂര്‍ക്കാവില്‍ താലൂക്ക് യൂണിയന്റെ നിലപാട് അവരുടെ അഭിപ്രായമാണെന്നും സുകുമാരന്‍ നായര്‍ വിശദീകരിക്കുന്നു.

സര്‍ക്കാര്‍ മുന്നാക്ക പിന്നാക്ക വിഭാഗങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയം കളിക്കുന്നു. നവോത്ഥാനത്തിന്റെ പേരില്‍ ജാതീയ വേര്‍തിരിവ് ഉണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും സുകുമാരന്‍ നായര്‍ വിമര്‍ശനം ഉന്നയിക്കുന്നു. അതേസമയം ഹിന്ദു വര്‍ഗ്ഗീയതയ്ക്കെതിരെ എന്‍.എസ്.എസ് നിലപാട് എടുത്തത് ആരും കാണുന്നില്ലെന്നും തോല്‍വിയുടെ പേരില്‍ എന്‍.എസ്.എ നെ തള്ളിപ്പറയുന്നത് ശരിയല്ലെന്ന് കെ മുരളിധരന്‍ പറഞ്ഞു.

TAGS :

Next Story