താനൂരിലേത് രാഷ്ട്രീയക്കൊല: പ്രതികള്‍ സി.പി.എം അനുഭാവികളെന്ന് പൊലീസ്
വെട്ടേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷംസുദ്ദീന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ സി.പി.എം അനുഭാവികളാണ് പ്രതികളെന്ന് പൊലീസ്

താനൂർ അഞ്ചുടി ഇസ്ഹാഖ് വധം രാഷ്ട്രീയ പ്രേരിതമാണെന്ന് പൊലീസ്. നേരത്തെ വെട്ടേറ്റ ഡി.വൈ.എഫ്.ഐ പ്രവർത്തകൻ ഷംസുദ്ദീന്റെ ബന്ധുക്കളും സുഹൃത്തുക്കളുമായ സി.പി.എം അനുഭാവികളാണ് പ്രതികളെന്നും പൊലീസ് വ്യക്തമാക്കി. അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
കൊലയ്ക്കുപയോഗിച്ച ആയുധങ്ങളെക്കുറിച്ച് വിവരം ലഭിച്ചിട്ടുണ്ട്. മുഴുവൻ പ്രതികളുടെയും അറസ്റ്റ് ഉടനുണ്ടാകുമെന്നും പൊലീസ് വ്യക്തമാക്കി.
കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത ഒന്നാംപ്രതി മുഹീസ്, നാലാം പ്രതി മഷ്ഹൂദ്, കൊലപാതകത്തിൽ സഹായിച്ച ത്വാഹ എന്നിവരാണ് അറസ്റ്റിലായത്. വൈദ്യ പരിശോധന പൂർത്തിയാക്കി കോടതിക്ക് മുന്നിൽ ഹാജരാക്കിയ പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കൂടുതൽ ചോദ്യം ചെയ്യലിനായി പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വാങ്ങും. സംഭവത്തിൽ ഉൾപ്പെട്ട മറ്റു പ്രതികൾക്കായുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.
Next Story
Adjust Story Font
16

