Quantcast

യോഗ്യതയില്ലാത്ത വിദ്യാര്‍ഥിനിക്ക് ബി.പി.എഡ് പ്രവേശനം നല്‍കിയ നടപടി സര്‍വ്വകലാശാല റദ്ദ് ചെയ്തു

പ്രവേശനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മറ്റി ഇന്നലെ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു

MediaOne Logo

Web Desk

  • Published:

    30 Oct 2019 12:29 PM GMT

യോഗ്യതയില്ലാത്ത വിദ്യാര്‍ഥിനിക്ക് ബി.പി.എഡ് പ്രവേശനം നല്‍കിയ നടപടി സര്‍വ്വകലാശാല റദ്ദ് ചെയ്തു
X

മതിയായ യോഗ്യതയില്ലാത്ത വിദ്യാര്‍ഥിനിക്ക് BPEd പ്രവേശനം നല്‍കിയ നടപടി കണ്ണൂര്‍ സര്‍വ്വകലാശാല റദ്ദ് ചെയ്തു. ഫിസിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പ് മേധാവിയെ സ്ഥാനത്ത് നിന്ന് മാറ്റാനും സംഭവത്തെക്കുറിച്ച് അന്വേക്ഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാനും തീരുമാനമായി. കെ.എസ്.യു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് വൈസ് ചാന്സാലറുടെ നടപടി.

കണ്ണൂര്‍ സര്‍വ്വകലാശാലയുടെ ഫിസിക്കല്‍ എജ്യൂക്കേഷന്‍ വിഭാഗത്തിലെ ബി.പി.എഡ് കോഴ്സിന് ചട്ടങ്ങള്‍ മറികടന്ന് ബിരുദ പരീക്ഷ പാസാകാത്ത വിദ്യാര്‍ഥിനിക്ക് പ്രവേശനം നല്‍കിലയതാണ് വിവാദമായത്. വകുപ്പ് മേധാവിയും സിന്‍ഡിക്കേറ്റ് അംഗവുമായ ഡോ.വി.എ വില്‍സന്റെ ഇടപെടലിനെ തുടര്‍ന്നാണ് വിദ്യാര്‍ഥിനിക്ക് പ്രവേശനം നല്‍കിയതെന്നാണ് ആരോപണം.

പ്രവേശനം റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മറ്റി ഇന്നലെ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയിരുന്നു. സര്‍വ്വകലാശാല ആസ്ഥാനത്തേക്ക് കെ.എസ്.യു ഇന്ന് മാര്‍ച്ചും സംഘടിപ്പിച്ചു. തുടര്‍ന്ന് വൈസ് ചാന്‍സലര്‍ നേതാക്കളുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രവേശനം റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്.

സംഭവത്തില്‍ ആരോപണ വിധേയനായ വകുപ്പ് മേധാവി വി.എ വിത്സനെ തത്സ്ഥാനത്ത് നിന്ന് നീക്കാനും സംഭവത്തെക്കുറിച്ച് അന്വേക്ഷിക്കാന്‍ മൂന്നംഗ സമിതിയെ നിയോഗിക്കാനും തീരുമാനമെടുത്തിട്ടുണ്ട്. സംഭവത്തിന് പിന്നില്‍ വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടലുണ്ടായിട്ടുണ്ടന്നും ഇതേക്കുറിച്ച് വിജിലന്‍സ് അന്വേക്ഷണം നടത്തണമെന്നും കെ.എസ്.യു ആവശ്യപ്പെട്ടു.

TAGS :

Next Story