Quantcast

ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവം; മദ്ധ്യസ്ഥ ചര്‍ച്ചയുമായ് ഫെഫ്ക

തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും ചർച്ചയിൽ പങ്കെടുക്കും.

MediaOne Logo

Web Desk

  • Published:

    3 Nov 2019 12:40 PM GMT

ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവം; മദ്ധ്യസ്ഥ ചര്‍ച്ചയുമായ് ഫെഫ്ക
X

നടൻ ബിനീഷ് ബാസ്റ്റിന് അപമാനം നേരിട്ട സംഭവത്തിൽ സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്ക, സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനോനെയും ബിനീഷ് ബാസ്റ്റിനെയും ചർച്ചക്ക് വിളിച്ചു. അനില്‍രാധാകൃഷണമേനോന്റെ വിശദീകരണം ഫെഫ്കക്ക് ലഭിച്ച സാഹചര്യത്തിലാണ് ചര്‍ച്ച. ബിനീഷ് ബാസ്റ്റിന് നേരിട്ട വിവേചനം സങ്കടകരമാണ് എന്ന് നടൻ സിദ്ധീഖ് പറഞ്ഞു.

തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിക്ക് ഫെഫ്കയുടെ കൊച്ചിയിലെ ഓഫീസിൽ വെച്ചാണ് ചർച്ച നിശ്ചയിച്ചിരിക്കുന്നത്. ബിനീഷ് ബാസ്റ്റിനും സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും ചർച്ചയിൽ പങ്കെടുക്കും. അപമാനിച്ചുവെന്നു ബിനീഷിന്റെ പ്രതികരണം വന്ന ഉടൻ ഫെഫ്ക അനിലിനോട് വിശദീകരണം ചോദിച്ചിരുന്നു. അതേസമയം നടന്‍ ബിനീഷ് ബാസ്റ്റിന് നേരിട്ട വിവേചനം സങ്കടകരമാണ് എന്ന് നടൻ സിദ്ധീഖ് പറഞ്ഞു. സിനിമയിൽ ജാതി ഇല്ല എന്നും സിദ്ധീഖ് വ്യക്തമാക്കി.

TAGS :

Next Story