Quantcast

പാലക്കാട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ശേഖരത്തിലുള്ള എന്‍ഡോസള്‍ഫാന്‍ 5 വര്‍ഷമായിട്ടും നീക്കം ചെയ്തില്ല

2014 ഓക്ടോബറില്‍ നീക്കം ചെയ്യുമെന്ന് എന്‍ഡോസള്‍ഫാന്‍ സെല്‍ നല്‍കിയ ഉറപ്പാണ് നടപ്പിലാകാത്തത്.രണ്ടു മാസത്തിനകം നീക്കം ചെയ്യുമെന്നായിരുന്നു അന്ന് അറിയിച്ചിരുന്നത്

MediaOne Logo

Web Desk

  • Published:

    16 Nov 2019 4:35 AM GMT

പാലക്കാട് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ശേഖരത്തിലുള്ള എന്‍ഡോസള്‍ഫാന്‍ 5 വര്‍ഷമായിട്ടും നീക്കം ചെയ്തില്ല
X

പാലക്കാട് തത്തേങ്ങലത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷന്റെ ഗോഡൌണില്‍ സൂക്ഷിച്ചിരിക്കുന്ന എന്‍ഡോസള്‍ഫാന്‍ ഇതുവരെ മാറ്റിയില്ല. 2014ല്‍ എന്‍ഡോസള്‍ഫാന്‍ സെല്‍ നല്‍കിയ ഉറപ്പ് ലംഘിച്ചുവെന്ന് കാണിച്ച് പാലക്കാട് ജില്ലാ കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് കത്തെഴുതിയിട്ട് ഒരു വര്‍ഷം പിന്നിട്ടു. എന്‍ഡോസള്‍ഫാന്‍ ഉല്‍പാദനം, ഉപയോഗം,സംഭരണം എന്നിവ സുപ്രീം കോടതി നിരോധിച്ച് ഒരു ഒമ്പത് വര്‍ഷമായിട്ടും പ്ലാന്റേഷന്‍ കോര്‍പ്പറേഷന്‍ നിയമലംഘനം തുടരുകയാണ്.

വിവിധ സ്വകാര്യ റബ്ബര്‍ തോട്ടങ്ങളില്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച് തളിച്ചിരുന്ന എന്‍ഡോസള്‍ഫാന്‍ കഴിഞ്ഞ 20 വര്‍ഷമായി തത്തേങ്ങലത്ത് സൂക്ഷിച്ച് വെച്ചിരിക്കുകയാണ്. ഒട്ടും സുരക്ഷിതമായ രീതിയിലായിരുന്നില്ല എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചിരുന്നത്. മീഡിയവണ്‍ വാര്‍ത്ത പരമ്പരയെ തുടര്‍ന്നാണ് 2014 ഒക്ടോര്‍ 12 സുരക്ഷിത ബാരലുകളിലേക്ക് എന്‍സോഡള്‍ഫാന്‍ മാറ്റി. 2014 ഡിസംബര്‍ 12ന് എന്‍സള്‍ഫാന്‍ തത്തേങ്ങലത്ത് നിന്നും കൊണ്ടുപോകുമെന്നായിരുന്നു ഉറപ്പ്.

എന്‍ഡോസള്‍ഫാന്‍ സെല്‍ നോഡല്‍ ഓഫീസറും എന്‍ഡോസള്‍ഫാന്‍ സെല്‍ ഡെപ്യൂട്ടികലക്ടറും ഉറപ്പ് നല്‍കിയതിനാലാണ് വീണ്ടും തത്തേങ്ങലത്ത് തനെ എന്‍ഡോസള്‍ഫാന്‍ സൂക്ഷിച്ചതെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടുന്നു. ഉടന്‍ എന്‍ഡോസള്‍ഫാന്‍ ഇവിടെനിന്നും മാറ്റണമെന്നും കലക്ടര്‍ ചീഫ് സെക്രട്ടറിക്ക് അയച്ച കത്തില്‍ ആവശ്യപ്പെടുന്നു. ചീഫ് സെക്രട്ടറിക്ക് ജില്ലാ കലക്ടര്‍ കത്തെഴുതി ഒരു വര്‍ഷം പിന്നിട്ടിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല.ഏറെ ഭീതിയോടെയാണ് സമീപവാസികള്‍ ജീവിക്കുന്നത്.

TAGS :

Next Story