Quantcast

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്‍റെ മൃതദേഹം സംസ്കരിച്ചു

ആരുടേതാണെന്ന് തിരിച്ചറിയാത്ത മൃതദേഹം സംസ്കരിച്ചത് നിയമ വിരുദ്ധമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.

MediaOne Logo

Web Desk

  • Published:

    21 Nov 2019 8:32 AM GMT

മഞ്ചിക്കണ്ടി ഏറ്റുമുട്ടല്‍; കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്‍റെ മൃതദേഹം സംസ്കരിച്ചു
X

മഞ്ചിക്കണ്ടി ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട വനിതാ മാവോയിസ്റ്റിന്‍റെ മൃതദേഹം സംസ്കരിച്ചു. ആരുടേതാണെന്ന് തിരിച്ചറിയാത്ത മൃതദേഹം സംസ്കരിച്ചത് നിയമ വിരുദ്ധമാണെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു. ഗുരുവായൂർ മുനിസിപ്പാലിറ്റി പൊതുശ്മശാനത്തിലാണ് മൃതദേഹം സംസ്കരിച്ചത്.

രാവിലെ പതിനൊന്ന് മണിയോടെ ഗുരുവായൂർ മുനിസിപ്പാലിറ്റി ശ്മശാനത്തിലാണ് മാവോയിസ്റ്റ് വനിതയുടെ മൃതദേഹം സംസ്കരിച്ചത്. അജ്ഞാത ജഡമെന്ന നിലയിൽ പൊലീസ് നേരിട്ടാണ് സംസ്കാരം നടത്തിയത്. നേരത്തെ ബന്ധുക്കളെ തേടി പൊലീസ് പത്ര പരസ്യം നൽകിയിരുന്നു. എന്നാൽ മൃതദേഹം ഏറ്റുവാങ്ങാൻ ആരും എത്തിയില്ലെന്നാണ് പൊലീസ് പറയുന്നത്. അതേ സമയം മൃതദേഹം ആരുടേതെന്ന് ഉറപ്പ് വരുത്താതെ സംസ്കാരം നടത്തിയത് നിയമ വിരുദ്ധമാണെന്നാരോപിച്ച് മനുഷ്യാവകാശ പ്രവർത്തകർ രംഗത്തെത്തിയിട്ടുണ്ട്.

രാവിലെ മൃതദേഹത്തിന് അന്ത്യാഭിവാദ്യമർപ്പിക്കാൻ മനുഷ്യാവകാശ പ്രവർത്തകരും പോരാട്ടം പ്രവർത്തകരും തൃശ്ശൂർ മെഡിക്കൽ കോളേജിൽ എത്തിയിരുന്നു. മുദ്രാവാക്യം വിളിയോടെയാണ് ഇവർ മൃതദേഹം യാത്രയാക്കിയത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഒരാളുടെ മൃതദേഹം കൂടിയാണ് ഇനി സംസ്കരിക്കാനുള്ളത്.

TAGS :

Next Story