Quantcast

സ്കൂളിൽ ബാറ്റ് കൊണ്ട് അടിയേറ്റ് മരിച്ച നവനീതിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും

സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്

MediaOne Logo

Web Desk

  • Published:

    23 Nov 2019 2:40 AM GMT

സ്കൂളിൽ ബാറ്റ് കൊണ്ട് അടിയേറ്റ് മരിച്ച നവനീതിന്‍റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് നടക്കും
X

മാവേലിക്കര ചുനക്കര സ്കൂളിൽ അബദ്ധത്തിൽ ബാറ്റ് കൊണ്ട് അടിയേറ്റ് മരിച്ച ആറാം ക്ലാസ്സുകാരൻ നവനീതിന്‍റെ പോസ്റ്റ്മോർട്ടം ഇന്ന് നടക്കും. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. ചുനക്കര ജി.വി.എച്ച്.എസ് സ്കൂളിലെ ആറാം ക്ലാസുകാരൻ നവനീത് ഇന്നലെയാണ് മരണപ്പെട്ടത്. കായംകുളം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം വണ്ടാനം മെഡിക്കൽ കോളേജിലേക്ക് കൊണ്ടു പോകും. പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാകുന്ന മുറക്ക് ചാരുമൂട്ടിലെ വീട്ടിലെത്തിച്ച് സംസ്കരിക്കും.

സ്കൂളിൽ കൃത്യമായി സംഭവിച്ചതെന്താണെന്ന് അറിയില്ലെന്ന് നവനീതിന്‍റെ അച്ഛൻ മീഡിയവണ്ണിനോട് പറഞ്ഞു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു. പ്രിൻസിപ്പാളിന്‍റെ റിപ്പോർട്ട് കിട്ടാത്തതിനാൽ സ്കൂളിൽ നേരിട്ടെത്തി അന്വേഷണം നടത്തുമെന്ന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ അറിയിച്ചു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്ന ശേഷം സമഗ്ര അന്വേഷണത്തിന് ശിപാർശ ചെയ്യുമെന്ന് മന്ത്രി ജി.സുധാകരനും ഉറപ്പ് നൽകി.

TAGS :

Next Story