Quantcast

നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വില; ഹോട്ടലുകള്‍ അടച്ചിടാനൊരുങ്ങി ഉടമകള്‍

സവാളയുടെ വില കൂടുകയല്ലാതെ കുറയുന്നേ ഇല്ല. തക്കാളിയ്ക്കും മുരിങ്ങക്കായയ്ക്കും പയറിനും വില കൂടി

MediaOne Logo

Web Desk

  • Published:

    10 Dec 2019 1:44 AM GMT

നിത്യോപയോഗ സാധനങ്ങള്‍ക്ക് പൊള്ളുന്ന വില; ഹോട്ടലുകള്‍ അടച്ചിടാനൊരുങ്ങി ഉടമകള്‍
X

നിത്യോപയോഗസാധനങ്ങളുടെ വില വര്‍ധനവിനെ തുടർന്ന് ഹോട്ടലുകള്‍ അടച്ചിടാനൊരുങ്ങി ഹോട്ടലുടമകള്‍. സാധനങ്ങളുടെ വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ടാണ് ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ ഹോട്ടലുകൾ അടച്ചിട്ട് സമരത്തിനൊരുങ്ങുന്നത്.

സവാളയുടെ വില കൂടുകയല്ലാതെ കുറയുന്നേ ഇല്ല. തക്കാളിയ്ക്കും മുരിങ്ങക്കായയ്ക്കും പയറിനും വില കൂടി. ബിരിയാണി അരി ഉള്‍പ്പെടെ വിവിധ ഇനം അരികള്‍ക്കും വില വര്‍ധനവാണ്. മറ്റ് അവശ്യവസ്തുക്കള്‍ക്കും വില കൂടുകയാണെന്നും ഹോട്ടലുകള്‍ നടത്താന്‍ സാധിക്കാത്ത അവസ്ഥയാണെന്നും ഉടമകള്‍ പറയുന്നു. ഈ സാഹചര്യത്തില്‍ വില വര്‍ധിപ്പിക്കുകയോ അല്ലെങ്കില്‍ ഹോട്ടലുകള്‍ അടച്ചിടുകയോ ചെയ്യണമെന്നാണ് ഉടമകള്‍ പറയുന്നത് പറയുന്നു. സര്‍ക്കാര്‍ വില നിയന്ത്രിക്കാന്‍ ഇടപ്പെടണമെന്നും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്‍ ആവശ്യപ്പെടുന്നു. 17ന് ചേരുന്ന കേരള ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെ യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കും.

TAGS :

Next Story