Quantcast

പാമ്പ് ഭീതിയൊഴിയാതെ വയനാട്; സ്കൂള്‍ വിദ്യാര്‍ഥിക്ക് വീണ്ടും പാമ്പു കടി

ബീനാച്ചി യു.പി സ്കൂൾ രണ്ടാം ക്ലാസ് വിദ്യാർത്ഥിക്കാണ് പാമ്പ് കടിയേറ്റത്.

MediaOne Logo

Web Desk

  • Published:

    17 Dec 2019 11:27 AM GMT

പാമ്പ് ഭീതിയൊഴിയാതെ വയനാട്; സ്കൂള്‍ വിദ്യാര്‍ഥിക്ക് വീണ്ടും പാമ്പു കടി
X

വയനാട്ടിൽ വീണ്ടും സ്കൂള്‍ വിദ്യാർത്ഥിക്ക് പാമ്പു കടിയേറ്റു. ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റയ്ഹാനെയാണ് മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. കുട്ടിക്ക് ആന്റിവെനം നൽകി തുടങ്ങിയതായും ആരോഗ്യ നിലയിൽ ആശങ്കപ്പെടേണ്ടതില്ലെന്നും ആശുപത്രി അധികൃതർ അറിയിച്ചു.

ബീനാച്ചി ഗവൺമെന്റ് ഹൈസ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് റയ്ഹാനെയാണ് മേപ്പാടിയിലെ വിംസ് മെഡിക്കൽ കോളേജാശുപത്രിയിൽ പ്രവേശിപ്പിച്ചത്. പാമ്പുകടി സ്ഥിരീകരിച്ചതോടെ ആശുപത്രിയിൽ നിന്നും 10 വയൽ ആൻറിവെനം നൽകി. കുട്ടി മരുന്നിനോട് പ്രതികരിക്കുന്നതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടർമാർ പറഞ്ഞു.

അർധ വാർഷിക പരീക്ഷ കഴിഞ്ഞ് ഉച്ചക്ക് വീട്ടിലെത്തിയ ശേഷമാണ് മുഹമ്മദ് റയ്ഹാൻ പാമ്പു കടിച്ചതായി രക്ഷിതാക്കളെ അറിയിച്ചത്. തുടർന്ന് കുട്ടിയെ ആദ്യം ബത്തേരി താലൂക്ക് ആശുപത്രിയിലും തുടർന്ന് വിദഗ്ദ ചികിത്സയ്ക്കായി മേപ്പാടി വിംസ് മെഡിക്കൽ കോളേജിലും എത്തിച്ചു.

കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നൽകാൻ കഴിഞ്ഞതായി ബന്ധുക്കളും അറിയിച്ചു.സ്കൂൾ മുറ്റത്ത് ഇന്റർലോക്ക് പാകിയതാണെന്നും വിദ്യാർത്ഥിക്ക് അവിടെ വച്ച് പാമ്പ് കടിയേൽക്കാൻ സാധ്യതയില്ലെന്നുമാണ് സ്കൂൾ അധികൃതർ വ്യക്തമാക്കി.

TAGS :

Next Story