Quantcast

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്നത് പോലെയാണ് പൗരത്വ നിയമത്തിനെതിരെയുള്ള സമരം- അബ്ദുള്ളക്കുട്ടി 

പൌരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു

MediaOne Logo

Web Desk

  • Published:

    26 Dec 2019 6:16 AM GMT

കാള പെറ്റു എന്നു കേള്‍ക്കുമ്പോള്‍ തന്നെ കയറെടുക്കുന്നത് പോലെയാണ് പൗരത്വ നിയമത്തിനെതിരെയുള്ള സമരം- അബ്ദുള്ളക്കുട്ടി 
X

പൌരത്വ ഭേദഗതി നിയമത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന ഉപാദ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടി. കാള പെറ്റു എന്നു പറഞ്ഞു കേൾക്കുമ്പോൾ കയറെടുക്കുന്നതു പോലെയാണ് പൌരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വരുന്ന സമരങ്ങളെന്നും നിയമത്തിനെതിരെ വ്യാപകമായ രീതിയില്‍ നുണപ്രചരണം നടക്കുന്നുണ്ടെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.

അക്ഷരാർത്ഥത്തിൽ ഇത് ഒരു ദേശവിരുദ്ധ സമരമാണ്. സംഘടിതമായ നുണ പ്രചാരണവും ഇതിലൂടെ നടത്തുന്നുണ്ട്. സ്വാശ്രയ കോളേജ് വേണ്ടെന്ന് പറഞ്ഞ് അനാവശ്യ സമരം നടത്തി കൂത്തുപറമ്പിൽ അഞ്ച് പേരെ കൊലക്ക് കൊടുത്തത് പോലെയാണ് മംഗലാപുരം ഉൾപ്പടെ വിവിധ ഭാഗങ്ങളിൽ പൗരത്വ ഭേദഗതി നിയമത്തിന് എതിരെ നടക്കുന്ന സമരം. പൌരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ല എന്ന് പറയുന്നത് മുഖ്യമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്നും അബ്ദുള്ളക്കുട്ടി അഭിപ്രായപ്പെട്ടു.

TAGS :

Next Story