പൗരത്വ നിയമഭേദഗതി സംബന്ധിച്ച പ്രതിഷേധങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് രമേശ് ചെന്നിത്തല

ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് പ്രതിപക്ഷ നേതാവിന്‍റെ ഔദ്യോഗിക വസതിയായ കന്‍റോണ്‍മെന്‍റ് ഹൌസിലാണ് യോഗം.

MediaOne Logo

Web Desk

  • Updated:

    2019-12-26 11:41:40.0

Published:

26 Dec 2019 11:41 AM GMT

പൗരത്വ നിയമഭേദഗതി സംബന്ധിച്ച പ്രതിഷേധങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് രമേശ് ചെന്നിത്തല
X

പൗരത്വഭേദഗതി നിയമത്തില്‍ നടക്കുന്ന പ്രതിഷേധങ്ങളെ സംബദ്ധിച്ച് കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ മുസ്ലീം സംഘടനകളുടെ യോഗം വിളിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പൗരത്വ ഭേദഗതി നിയമത്തില്‍ പ്രതിഷേധത്തിന്‍റെ മുന്നോട്ടുള്ള സമീപനത്തെക്കുറിച്ചുള്ള ആലോചനകള്‍ക്കായാണ് യോഗം വിളിച്ചിരിക്കുന്നത്.

തുടര്‍ പ്രക്ഷോഭങ്ങള്‍ എങ്ങനെയായിരിക്കണം എന്നതിനെ സംബദ്ധിച്ചും യോജിചിചുള്ള പ്രക്ഷോഭം ഏത് തരത്തില്‍ മുന്നോട്ട് കൊണ്ടു പോകാം എന്നതു സംബദ്ധിച്ചുള്ള തീരുമാനങ്ങള്‍ യോഗത്തില്‍ എടുക്കും. ഇവരെയെല്ലാം ഒരുമിച്ച് നിര്‍ത്തി സംയുക്തമായി യു.ഡിഎഫിന്‍റെ കീഴില്‍ പ്രക്ഷോഭം സംഘടിപ്പിക്കുക എന്ന നിലപാടാണ് ഇതിലൂടെ യു.ഡി.എഫ് മുന്നോട്ടു വെക്കുന്നത്. ഞായറാഴ്ച ഉച്ചക്ക് ചേരുന്ന യോഗത്തിനു ശേഷമെടുക്കുന്ന തീരുമാനമനനുസരിച്ചായിരിക്കും തുടര്‍ പ്രക്ഷോഭങ്ങള്‍ എങ്ങനെ വേണമെന്ന് വലതുപക്ഷം തീരുമാനിക്കുക.

TAGS :

Next Story