Quantcast

മാസങ്ങളായി പെന്‍ഷനില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ദുരിതത്തില്‍

പ്രതിഷേധമായി എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പുതുവത്സര ദിനത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തും

MediaOne Logo

Web Desk

  • Published:

    28 Dec 2019 2:12 AM GMT

മാസങ്ങളായി പെന്‍ഷനില്ല; എന്‍ഡോസള്‍ഫാന്‍ ബാധിതര്‍ ദുരിതത്തില്‍
X

മാസങ്ങളായി പ്രതിമാസ പെന്‍ഷന്‍ ലഭിക്കാതെ കാസര്‍കോട് എന്‍ഡോസള്‍ഫാന്‍ ബാധിതര്‍. അന്വേഷിക്കുമ്പോള്‍ അധികൃതരില്‍ നിന്നും കൃത്യമായ മറുപടി ലഭിക്കുന്നില്ലെന്നും പരാതി. പ്രതിഷേധമായി എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി പുതുവത്സര ദിനത്തില്‍ കലക്ടറേറ്റ് മാര്‍ച്ച് നടത്തും.

എന്‍ഡോസള്‍ഫാന്‍ ബാധിതരായ കുട്ടികളുള്ള പല കുടുംബങ്ങളുടെയും ഏക പ്രതീക്ഷയാണ് പ്രതിമാസം ലഭിക്കുന്ന പെന്‍ഷന്‍ . ഡിസംബര്‍ പൂര്‍ത്തിയാകുന്നതോടെ പെന്‍ഷന്‍ മുടങ്ങി നാല് മാസം പിന്നിടും. നിത്യ ചെലവിന് തന്നെ കഷ്ടപ്പെടുന്ന ഇവര്‍ കുട്ടികള്‍ക്ക് വേണ്ട അത്യാവശ്യം സാധനങ്ങള്‍ വാങ്ങാന്‍ പോലും പണമില്ലാതെ വിഷമിക്കുകയാണ്.

സാമൂഹ്യ സുരക്ഷാ മിഷനില്‍ ബന്ധപ്പെടുമ്പോള്‍ വ്യത്യസ്തമായ മറുപടികളാണ് അധികൃതരില്‍ നിന്നും ലഭിക്കുന്നതെന്നും ഇവര്‍ പറയുന്നു. പെന്‍ഷന്‍ ലഭിക്കാത്തതില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനൊരുങ്ങുകയാണ് എന്‍ഡോസള്‍ഫാന്‍ പീഡിത മുന്നണി. ആദ്യ ഘട്ടമായി ജനുവരി ഒന്നിന് എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരായ കുട്ടികളേയും കൂട്ടി കലക്ടറേറ്റ് മാര്‍ച്ച് നടത്താനാണ് തീരുമാനം.

TAGS :

Next Story