Quantcast

പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിക്കുന്നു; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 42 പൈസയും ഡീസലിന് 83 പൈസയുമാണ് വര്‍ധിച്ചത്.

MediaOne Logo

Web Desk

  • Published:

    30 Dec 2019 12:49 PM GMT

പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിക്കുന്നു; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍
X

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. പെട്രോളിന് ഇന്ന് 16 പൈസയും ഡീസലിന് 19 പൈസയുമായി വര്‍ധിച്ചത്.

തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 78.46 രൂപയും ഡീസല്‍ ലിറ്ററിന് 72.89 രൂപയുമാണ് ഇന്നത്തെ വില. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ സംസ്ഥാനത്ത് പെട്രോളിന് 42 പൈസയും ഡീസലിന് 83 പൈസയുമാണ് വര്‍ധിച്ചത്.

ആഗോള വിപണിയില്‍ അസംസ്കൃത എണ്ണ വില വര്‍ധിക്കുന്നതാണ് രാജ്യത്ത് ഇന്ധന വില വര്‍ധിക്കാന്‍ ഇടയാക്കിയിരിക്കുന്നത്. ബ്രെന്‍ഡ് ക്രൂഡിന് അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 67.02 ഡോളറാണ് വില. 0.22 ശതമാനമാണ് ബ്രെന്‍ഡ് ക്രൂഡിന് വില വര്‍ധിച്ചത്. കഴിഞ്ഞയാഴ്ച 66 ഡോളറായിരുന്നു ബ്രെന്‍ഡ് ക്രൂഡിന്റെ നിരക്ക്.

TAGS :

Next Story