Quantcast

കുറ്റ്യാടിയില്‍ ബി.ജെ.പി റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം: പൊലീസ് കേസെടുത്തു

പ്രകോപനപരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയില്‍ ഉടനീളം. ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന ഭീഷണി ഉള്‍പ്പെടെയുണ്ടായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവരികയും ചെയ്തു

MediaOne Logo

Web Desk

  • Published:

    15 Jan 2020 4:43 AM GMT

കുറ്റ്യാടിയില്‍ ബി.ജെ.പി റാലിയില്‍ പ്രകോപനപരമായ മുദ്രാവാക്യം: പൊലീസ് കേസെടുത്തു
X

കോഴിക്കോട് കുറ്റ്യാടിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി പ്രകടനം നടത്തിയ ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തു. പൌരത്വ നിയമ ഭേദഗതിക്ക് അനുകൂലമായി കഴിഞ്ഞ ദിവസം ബി.ജെ.പി കുറ്റ്യാടിയില്‍ നടത്തിയ റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ, കുറ്റ്യാടി സി.ഐക്ക് നല്‍കിയ പരാതിയിലാണ് നടപടി.

പൌരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി കഴിഞ്ഞ ദിവസം ബി.ജെ.പി കുറ്റ്യാടിയില്‍ നടത്തിയ റാലിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച ബി.ജെ.പി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ നല്‍കിയ പരാതിയിലാണ് കുറ്റ്യാടി പൊലീസ് കേസെടുത്തത്. മതസ്പര്‍ദ്ധ വളര്‍ത്തല്‍ ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസ്. സംഭവത്തില്‍ കേസെടുക്കണമെന്നാവശ്യപ്പെട്ട് പാറക്കല്‍ അബ്ദുല്ല എം.എല്‍.എയും യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡണ്ട് നജീബ് കാന്തപുരവും ജില്ലാ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. അതേസമയം ബി.ജെ.പിയുടെ പരിപാടി ബഹിഷ്കരിക്കാന്‍ ആഹ്വാനം നല്‍കിയതിന് പിന്നാലെ കടകള്‍ നിര്‍ബന്ധിച്ച് അടപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ 7 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ये भी पà¥�ें- കുറ്റ്യാടിയില്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കി ബി.ജെ.പി റാലി

പൌരത്വ നിയമ ഭേദഗതിക്ക് അനുകൂലമായാണ് ബി.ജെ.പി കുറ്റ്യാടിയില്‍ റാലിയും പൊതുയോഗവും സംഘടിപ്പിച്ചത്. റാലി ആരംഭിക്കും മുമ്പേ ടൌണിലെ ഭൂരിഭാഗം കടകളും വ്യാപാരികള്‍ അടച്ചു. ഇതിനു പിന്നാലെയാണ് റാലി നടന്നത്. പ്രകോപന പരമായ മുദ്രാവാക്യങ്ങളായിരുന്നു റാലിയില്‍ ഉടനീളം. ഗുജറാത്ത് ആവര്‍ത്തിക്കുമെന്ന ഭീഷണി ഉള്‍പ്പെടെയുണ്ടായിരുന്നു. ഇതിന്റെ വീഡിയോ പുറത്തുവരികയും ചെയ്തു. തുടര്‍ന്നാണ് വിവിധ പാര്‍ട്ടികള്‍ പൊലീസിനെ സമീപിച്ചത്.

TAGS :

Next Story