Quantcast

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ ടി.പി സെന്‍കുമാറിന്റെ അനുയായികളുടെ കയ്യേറ്റ ശ്രമം

മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടപ്പോഴാണ് സെന്‍കുമാറും അനുയായികളും പിന്മാറിയത്

MediaOne Logo

Web Desk

  • Published:

    16 Jan 2020 12:58 PM GMT

ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ ടി.പി സെന്‍കുമാറിന്റെ അനുയായികളുടെ കയ്യേറ്റ ശ്രമം
X

വാര്‍ത്താ സമ്മേളനത്തില്‍ ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകന് നേരെ മുന്‍ ഡിജിപി ടി.പി സെന്‍കുമാറിന്റെ അനുയായികളുടെ കയ്യേറ്റ ശ്രമം. ചോദ്യം ചോദിച്ച മാധ്യമപ്രവര്‍ത്തകനോട് സെന്‍കുമാറും അപമര്യാദയായി പെരുമാറി.

തിരുവനന്തപുരം പ്രസ് ക്ലബിലെ വാര്‍ത്താസമ്മേളനത്തിനിടയിലാണ് സംഭവം. അനിഷ്ടകരമായ ചോദ്യമുന്നയിച്ച കലാപ്രേമി പത്രം റിപ്പോര്‍ട്ടര്‍ കടവില്‍ റഷീദിനെതിരെ മുന്‍ ഡി ജി പി കൂടിയായ സെന്‍കുമാറും അനുയായികളും തിരിയുകയായിരുന്നു. മദ്യപിച്ചിട്ടുണ്ടോയെന്ന് ചോദിച്ചായിരുന്നു അധിക്ഷേപം. പക്ഷെ പിന്മാറാതെ മുന്‍പിലേക്ക് വന്ന് ചോദ്യം ആവര്‍ത്തിച്ച റഷീദിനെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു.

മറ്റ് മാധ്യമപ്രവര്‍ത്തകര്‍ ഇടപെട്ടപ്പോഴാണ് സെന്‍കുമാറും അനുയായികളും പിന്മാറിയത്. സെന്‍കുമാര്‍ പിന്നീട് മാധ്യമപ്രവര്‍ത്തകനോട് ഖേദം അറിയിച്ചു.

TAGS :

Next Story