കെ.പി.സി.സി ഭാരവാഹി പട്ടികക്ക് അന്തിമരൂപം; കെ.സി വേണുഗോപാൽ ഡൽഹിയിൽ തിരിച്ചെത്തിയാൽ പട്ടിക സമർപ്പിക്കും

ഒരാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് അന്തിമരൂപം നൽകിയിരിക്കുന്നത്

MediaOne Logo

Web Desk

  • Updated:

    2020-01-19 01:33:06.0

Published:

19 Jan 2020 1:33 AM GMT

കെ.പി.സി.സി ഭാരവാഹി പട്ടികക്ക് അന്തിമരൂപം; കെ.സി വേണുഗോപാൽ ഡൽഹിയിൽ തിരിച്ചെത്തിയാൽ പട്ടിക സമർപ്പിക്കും
X

കെ.പി.സി.സി ഭാരവാഹി പട്ടികക്ക് അന്തിമ രൂപമായി. സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ ഡൽഹിയിൽ തിരിച്ചെത്തിയാൽ പട്ടിക സമർപ്പിക്കും. 90-ല്‍ താഴെ ഭാരവാഹികളാണ് പട്ടികയിൽ ഉള്ളത് എന്നാണ് വിവരം.

ഒരാഴ്ച നീണ്ട ചർച്ചകൾക്കൊടുവിലാണ് കെ.പി.സി.സി ഭാരവാഹി പട്ടികയ്ക്ക് അന്തിമരൂപം നൽകിയിരിക്കുന്നത്. 100 നടുത്ത് ഭാരവാഹികൾ ഉണ്ടായിരുന്ന പട്ടിക ഹൈകമാൻഡ് നിർദ്ദേശപ്രകാരം വെട്ടി 90 താഴെ ആക്കിയതാണ് വിവരം. പ്രവർത്തന മികവ് മാനദണ്ഡമാക്കിയാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഡൽഹിയിൽ തുടരുകയാണ്.

എന്നാൽ സംഘടന ചുമതലയുള്ള എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ കേരളത്തിൽ ആയതിനാൽ പട്ടിക സമർപ്പിക്കാൻ ആയിട്ടില്ല. പട്ടിക ഹൈക്കമാൻഡ് പരിശോധിക്കവേ നേരിയ മാറ്റം ഉണ്ടായേക്കാം. അഞ്ചു വർക്കിംഗ് പ്രസിഡന്റുമാർ, 10 വൈസ് പ്രസിഡന്റുമാർ, 30 ജനറൽ സെക്രട്ടറിമാർ ,50 സെക്രട്ടറിമാർ എന്ന നിലയിലായിരുന്നു പഴയ പട്ടിക. ഇതിൽ യൂത്ത് കോൺഗ്രസ് അടക്കമുള്ളവർ ശക്തമായ എതിർപ്പ് ഹൈക്കമാൻഡിനെ അറിയിച്ചിരുന്നു.

TAGS :

Next Story