Quantcast

കൊറോണ വൈറസ് ബാധ; ടൂറിസ്റ്റുകൾ ഭയക്കേണ്ടതില്ലെന്ന് ടൂറിസം സംരംഭകർ

കേരളത്തിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നത് പ്രളയ സമയത്തും നിപ പടർന്നു പിടിച്ചപ്പോഴുമാണ്

MediaOne Logo

Web Desk

  • Published:

    5 Feb 2020 2:49 AM GMT

കൊറോണ വൈറസ് ബാധ; ടൂറിസ്റ്റുകൾ ഭയക്കേണ്ടതില്ലെന്ന് ടൂറിസം സംരംഭകർ
X

കേരളത്തിൽ കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്തെങ്കിലും വിനോദ സഞ്ചാരികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് ടൂറിസം മേഖലയിലുള്ളവർ. ടൂറിസം രംഗത്തെ ഭൂരിഭാഗം പേർക്കും ആരോഗ്യ വകുപ്പിന്റെ നേതൃത്വത്തിൽ ബോധവത്കരണ ക്ലാസ്സും പരിശീലനവും നൽകി.

കേരളത്തിൽ ടൂറിസ്റ്റുകളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് വന്നത് പ്രളയ സമയത്തും നിപ പടർന്നു പിടിച്ചപ്പോഴുമാണ്. സർക്കാർ എടുത്ത നിലപാടും നടത്തിയ പ്രവർത്തനങ്ങളുടെയും ഫലമായി ചുരുങ്ങിയ സമയം കൊണ്ട് വിനോദ സഞ്ചാര മേഖല കരകയറി. കൊറോണ വൈറസ് വന്നതോടെ നിരവധി വ്യാജ സന്ദേശങ്ങളാണ് പരക്കുന്നത്. ഇതിൽ പരിഭ്രാന്തരായി ബുക്കിങ്ങുകൾ ക്യാൻസൽ ചെയ്യേണ്ട ആവശ്യമില്ലെന്നാണ് ഈ മേഖലയിലുള്ളവർ പറയുന്നത്.

കൊറോണയെ പേടിച്ച് വിദേശത്തു നിന്നടക്കമുളള സഞ്ചാരികൾ കേരളത്തിലേക്കുള്ള യാത്ര ഒഴിവാക്കിയ പശ്ചാത്തലത്തിലാണ് ടൂറിസം രംഗത്തുള്ളവർക്കും പരിശീലനം നൽകാൻ ആരോഗ്യ വകുപ്പ് തീരുമാനിച്ചത്. വിദേശ ടൂറിസ്റ്റുകൾ വന്നാൽ അവരുടെ വിവരങ്ങൾ കലക്ട്രേറ്റിലെ കൺട്രോൾ റൂമിൽ അറിയിക്കാൻ ഹോം സ്റ്റേ, റിസോർട്ട് ഉടമകൾക്ക് കലക്ടർ നിർദ്ദേശവും നൽകി. ചൈനയിൽ നിന്നെത്തിയ ടൂറിസ്റ്റുകൾ ഉണ്ടെങ്കിൽ ഉടൻ വിവരം കൈമാറാനും അറിയിച്ചിട്ടുണ്ട്.

TAGS :

Next Story