Top

എറണാകുളം ലോ കോളജിൽ പ്രണയ ദിനത്തിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്

18 വിദ്യാര്‍ഥികള്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റിട്ടുണ്ട്

MediaOne Logo

  • Updated:

    2020-02-15 02:46:02.0

Published:

15 Feb 2020 2:46 AM GMT

എറണാകുളം ലോ കോളജിൽ പ്രണയ ദിനത്തിൽ വിദ്യാർഥികളുടെ കൂട്ടത്തല്ല്
X

വാലന്‍റൈന്‍സ് ദിനാഘോഷങ്ങള്‍ക്കിടെ എറണാകുളം ലോ കോളജില്‍ വിദ്യാര്‍ഥി സംഘര്‍ഷം. എസ്.എഫ്.ഐ-കെ.എസ്.യു പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ നിരവധി വിദ്യാര്‍ഥികള്‍ക്ക് പരുക്കേറ്റു.

ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. പ്രണയദിനത്തോടനുബന്ധിച്ച് രണ്ട് പരിപാടികളാണ് ലോ കോളജിൽ സംഘടിപ്പിച്ചത്. എസ്.എഫ്.ഐയുടെ പ്രണയലേഖനം വായിക്കുന്ന പരിപാടിയും കെ.എസ്.യുവിന്‍റെ തീറ്റ മത്സരവുമായിരുന്നു. ഇരു വിഭാഗങ്ങളും ഒരേ സ്ഥലത്ത് പരിപാടികൾ സംഘടിപ്പിച്ചതോടെ ആദ്യം വാക്ക് തർക്കം പിന്നീട് കയ്യാങ്കളി. അവസാനം പ്രണയ ദിനാഘോഷം അവസാനിച്ചത് കൂട്ടതല്ലില്‍.

കെ എസ് യു പ്രവർത്തകർ പ്രകോപനം ഉണ്ടാക്കുകയായിരുന്നു എന്ന് എസ്.എഫ്.ഐ ആരോപിക്കുന്നു. എന്നാല്‍ എസ്.എഫ്.ഐ പ്രവർത്തകർ തങ്ങളെയാണ് ആക്രമിച്ച തെന്ന് കെ.എസ്.യുവും ആരോപിക്കുന്നു. 18 വിദ്യാര്‍ഥികള്‍ക്കാണ് സംഭവത്തില്‍ പരിക്കേറ്റത്. 2 വിദ്യാർഥിനികളടക്കം അഞ്ച് പേർക്ക് തലക്കും കൈക്കും സാരമായി പരുക്കേറ്റിട്ടുണ്ട്. സംഭവത്തിൽ പൊലീസ് കേസെടുത്തന്വേഷണം ആരംഭിച്ചു.

TAGS :

Next Story