Quantcast

അനധികൃതമായി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം

ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു, റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന ബോർഡുകൾ മാറ്റണമെന്ന് കാണിച്ച് റോഡ് സുരക്ഷ അതോറിറ്റി കമ്മിഷണറും സർക്കുലർ ഇറക്കി

MediaOne Logo

Web Desk

  • Published:

    18 Feb 2020 8:05 AM GMT

അനധികൃതമായി ഫ്ലക്സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കാന്‍ ഡി.ജി.പിയുടെ നിര്‍ദേശം
X

അനധികൃതമായി ഫ്ലക്സുകളും ബോര്‍ഡുകളും സ്ഥാപിക്കുന്നവർക്കെതിരെ ക്രിമിനല്‍ കേസെടുക്കാൻ ഡി.ജി.പിയുടെ നിര്‍ദേശം. ഇക്കാര്യം സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അറിയിച്ചു. റോഡ് അപകടങ്ങൾക്ക് കാരണമാകുന്ന ബോർഡുകൾ മാറ്റണമെന്ന് കാണിച്ച് റോഡ് സുരക്ഷ അതോറിറ്റി കമ്മിഷണറും സർക്കുലർ ഇറക്കി. 2018 മുതല്‍ ഇത് സംബന്ധിച്ച ഹരജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

ഈ ഹരജിയില്‍ നിരവധി ഉത്തരവുകളും കോടതി പുറപ്പെടുവിച്ചിരുന്നു. ബോര്‍ഡുകള്‍ നീക്കം ചെയ്യാതിരുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നിന്നുള്ള ഉദ്ദ്യേഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കണമെന്നുള്ള പരാമര്‍ശങ്ങളും കോടതിയുടെ ഭാഗത്തു നിന്നുമുണ്ടായിരുന്നു. അവസാനമായി കേസ് പരിഗണിച്ചപ്പോഴാണ് ഡി.ജി.പിയോട് ഇത്തരത്തിലൊരു സര്‍ക്കുലര്‍ ഇറക്കുന്ന കാര്യം കോടതി നിര്‍ദ്ദേശിച്ചത്. ഇതനുസരിച്ചാണ് ഇപ്പോള്‍ ഡി.ജി.പി സര്‍ക്കുലര്‍ ഇറക്കിയിരിക്കുന്നത്.

TAGS :

Next Story