Quantcast

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പിന്റെ ജാമ്യ ഹരജിയില്‍ വാദം തുടങ്ങി

സാക്ഷിമൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു

MediaOne Logo

Web Desk

  • Published:

    22 Feb 2020 7:51 AM GMT

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസ്; ബിഷപ്പിന്റെ ജാമ്യ ഹരജിയില്‍ വാദം തുടങ്ങി
X

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നല്കിയ വിടുതൽ ഹരജിയിൽ വാദം തുടങ്ങി. കേസിന്റെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് രഹസ്യ വാദമാണ് നടക്കുന്നത്. സാക്ഷിമൊഴി മാധ്യമങ്ങളിലൂടെ പുറത്തുവന്നത് പ്രതിഭാഗം കോടതിയിൽ ഉന്നയിച്ചു.ഫ്രാങ്കോയ്ക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ ബി.രാമൻപിള്ളയാണ് വാദിക്കുന്നത്.

ये भी पà¥�ें- ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം

കുറ്റപത്രം പരിശോധിച്ച കോട്ടയം ജില്ല അഡീഷണല്‍ സെഷന്‍സ് കോടതി വിചാരണ നടപടികള്‍ തുടങ്ങാനിരിക്കെയാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ തടസ്സ ഹരജി നല്‍കിയത്. കുറ്റം ചെയ്തിട്ടില്ലെന്നും വിചാരണ കൂടാതെ ഒഴിവാക്കണമെന്നുമായിരുന്നു ആവശ്യം. ഫ്രാങ്കോയുടെ അപേക്ഷക്കെതിരെ പ്രോസിക്യൂഷനും കോടതിയെ സമീപിച്ചു. കേസ് നീട്ടിക്കൊണ്ടു പോകാനുള്ള നീക്കമാണെന്നും ഇത് അനുവദിക്കരുതെന്നും കാട്ടിയ തടസ്സ ഹരജി പ്രോസിക്യൂഷൻ ഫയല്‍ ചെയ്തു. ഈ രണ്ട് ഹരജികളിലുമുള്ള വാദമാണ് ഇന്ന് നടക്കുക. ഫ്രാങ്കോയ്ക്ക് വേണ്ടി ഹൈക്കോടതിയിലെ മുതിര്‍ അഭിഭാഷകന്‍ രാമന്‍പിള്ള ഹാജരാകും. ഇതിനിടെ ഇന്നലെ മുഖ്യ സാക്ഷികളില്‍ ഒരാളുടെ മൊഴി പുറത്ത് വന്നത് കേസില്‍ നിര്‍ണ്ണായകമാകും. ഇത് കോടതിയില്‍ ചര്‍ച്ചയായാല്‍ വിടുതല്‍ ഹരജിയില്‍ ഫ്രാങ്കോയ്ക്ക് തിരിച്ചടിയുണ്ടാകും. സാക്ഷി മൊഴി പുറത്ത് വന്നതിനെതിരെ ഫ്രാങ്കോ മുളയ്ക്കല്‍ കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.

ये भी पà¥�ें- ബിഷപ്പ് ഫ്രാങ്കോ മുളക്കൽ വിടുതൽ ഹരജി സമർപ്പിച്ചു

TAGS :

Next Story