Quantcast

കോവിഡ് 19; ടി.പി സെന്‍കുമാറിന്‍റെ വ്യാജപ്രചരണം തള്ളി ആരോഗ്യ വകുപ്പ് 

കൊറോണ വൈറസ് കേരളത്തിലെ ചൂടില്‍ നിലനില്‍ക്കില്ലെന്നായിരുന്നു സെന്‍കുമാറിന്‍റെ വാദം, ഇത് തെറ്റാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി

MediaOne Logo

Web Desk

  • Published:

    8 March 2020 10:55 AM GMT

കോവിഡ് 19; ടി.പി സെന്‍കുമാറിന്‍റെ വ്യാജപ്രചരണം തള്ളി ആരോഗ്യ വകുപ്പ് 
X

കൊറോണ വൈറസുമായി ബന്ധപ്പെട്ട മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍ നടത്തിയ വ്യാജ പ്രചരണത്തിനെതിരെ ആരോഗ്യവകുപ്പ്. കൊറോണ വൈറസ് കേരളത്തിലെ ചൂടില്‍ നിലനില്‍ക്കില്ലെന്നായിരുന്നു സെന്‍കുമാറിന്‍റെ വാദം. ഇത് തെറ്റാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഇത്തരം വ്യാജ പ്രചരണങ്ങള്‍ ആരും നടത്തരുതെന്ന് ആരോഗ്യമന്ത്രി കെ.കെ ഷൈലജയും പറഞ്ഞു. 'കൊറോണ വൈറസ് 27 ഡിഗ്രി സെല്‍ഷ്യസ് വരേ നില്‍ക്കൂ, കേരളത്തിലെ ചൂടില്‍ അത് നിലില്‍ക്കില്ല' ഇതാണ് മുന്‍ ഡി.ജി.പി.യും ഇപ്പോള്‍ സംഘപരിവാര്‍ സഹയാത്രികനുമായ ടി.പി സെന്‍കുമാറിന്‍റെ വാദം.

ആറ്റുകാല്‍ പൊങ്കാല സമയത്ത് ജാഗ്രതപാലിക്കണമെന്ന നിര്‍ദേശം ആരോഗ്യവകുപ്പ് നല്‍കുന്നതനിടെയാണ് സെന്‍കുമാര്‍ ഇത്തരം പ്രചരണം നടത്തിയത്. ഈ വാദം പൂര്‍ണമായി തെറ്റാണെന്ന് സംസ്ഥാന കൊറോണ മെഡിക്കല്‍ ബോര്‍ഡ് അധ്യക്ഷന്‍ ഡോ. സന്തോഷ്കുമാര്‍ പറഞ്ഞു. കോവിഡ് 19 നെതിരെ ലോകം ജാഗ്രതയിലായിരിക്കുമ്പോള്‍ അടിസ്ഥാനരഹിതമായ പ്രചരണങ്ങള്‍ നടത്തരുതെന്ന് ആരോഗ്യമന്ത്രിയും മുന്നറിയിപ്പ് നല്‍കി. വ്യാജ പ്രചരണം നടത്തുന്ന സെന്‍കുമാറിനെതിരെ നടപടി വേണമെന്ന ആവശ്യവും വിവിധ മേഖലയില്‍ നിന്നും ഉയരുന്നുണ്ട്.

TAGS :

Next Story