Quantcast

തൃശ്ശൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച റൂട്ട്മാപ് തയ്യാറാക്കി

ഫെബ്രുവരി 29 മുതൽ മാര്‍ച്ച് എട്ടുവരെ യുവാവ് സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചത്. 

MediaOne Logo

Web Desk

  • Published:

    13 March 2020 1:21 PM GMT

തൃശ്ശൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച റൂട്ട്മാപ് തയ്യാറാക്കി
X

തൃശ്ശൂരില്‍ കോവിഡ് 19 സ്ഥിരീകരിച്ച യുവാവ് സഞ്ചരിച്ച റൂട്ട്മാപ് തയ്യാറാക്കി. ഫെബ്രുവരി 29 മുതൽ മാര്‍ച്ച് എട്ട് വരെ യുവാവ് സന്ദര്‍ശിച്ച സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയാണ് റൂട്ട്മാപ്പ് പ്രസിദ്ധീകരിച്ചത്. രോഗിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെയും അമ്മയെയും ചാവക്കാട് താലൂക്ക് ആശുപത്രിയിലെ ഐസലോഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഫെബ്രുവരി 29 ന് നെടുമ്പാശ്ശേരി എയര്‍പ്പോര്‍ട്ടില്‍ എത്തിയ യുവാവിനെ മാര്‍ച്ച് എട്ടിനാണ് ജനറല്‍ ആശുപത്രിയില്‍ ഐസലോഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചത്.

ഇതിനിടയില്‍ യുവാവ് നടത്തിയ യാത്രകളും സന്ദര്‍ശിച്ച സ്ഥലങ്ങളും ഉള്‍പ്പെടുത്തിയാണ് റൂട്ട്മാപ്പ് തയ്യാറാക്കിയിരിക്കുന്നത്. കൊടുങ്ങല്ലൂരിലെ ഹോട്ടലിലും, സിനിമാതിയ്യറ്ററിലും, ചേറ്റുവയിലെ ബന്ധുവീട്ടിലും, തൊയക്കാവിലെ സഹോദരിയുടെ വീട്ടിലും യുവാവ് പോയിരുന്നു. ഇതിന് പുറമെ തൃശ്ശൂര്‍ പുഴക്കലിലെ ഷോപ്പിംഗ് മാളിലും, പെരിഞ്ഞനത്തുള്ള സ്വകാര്യ ക്ലിനിക്കിലും യുവാവ് സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതിന്‍റെ അടിസ്ഥാനത്തില്‍ യുവാവുമായി സമ്പര്‍ക്കം പുലര്‍ത്തയി 385 പേരെ കണ്ടെത്തിയിട്ടുണ്ട്.

യുവാവിനൊപ്പം വിമാനത്തില്‍ യാത്ര ചെയ്ത പത്ത് പേരുടെ പരിശോധനഫലം നെഗറ്റീവാണ്. കോവിഡ് 19 സ്ഥിരീകരിച്ച യുവാവിന്‍റെ ആരോഗ്യനില തൃപ്തികരമാണെന്ന് കളക്ടര്‍ അറിയിച്ചു. നിലവില്‍ 1362 പേരാണ് ജില്ലയിൽ നിരീക്ഷണത്തിലുള്ളത്. ഇതിൽ 77 പേർ ആശുപത്രികളിലും 1285 പേര്‍ വീടുകളിലും നിരീക്ഷണത്തിൽ തുടരുകയാണ്. തിങ്കളാഴ്ച മുതൽ സാമ്പിളുകളുടെ പരിശോധന തൃശൂർ മെഡിക്കൽ കോളേജിൽ നടത്താനാകുമെന്നാണ് കരുതുന്നതെന്ന് ജില്ലാ കലക്ടർ പറഞ്ഞു.

TAGS :

Next Story