Quantcast

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണം; വിടുതൽ ഹരജി കോടതി തള്ളി

ഈ മാസം 24ന് ഫ്രാങ്കോ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നും കോടതി

MediaOne Logo

Web Desk

  • Published:

    16 March 2020 6:16 AM GMT

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണം; വിടുതൽ ഹരജി കോടതി തള്ളി
X

കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നല്‍കിയ വിടുതൽ ഹരജി തള്ളി. കേസിൽ വിചാരണ കൂടാതെ വെറുതെ വിടണമെന്ന് ആവശ്യപ്പെട്ടാണ് ബിഷപ്പ് ഫ്രാങ്കോ മുളക്കല്‍ ഹരജി നല്‍കിയത്.

ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ വിചാരണ നേരിടണമെന്ന് കോടതി നിരീക്ഷിച്ചു. ഈ മാസം 24ന് ഫ്രാങ്കോ വിചാരണക്ക് നേരിട്ട് ഹാജരാകണമെന്നും അന്ന് മാധ്യമങ്ങൾക്കും പ്രാസിക്യൂഷൻ എജൻസിക്കും എതിരെ കോടതി അലക്ഷ്യ നടപടി സ്വീകരിക്കണമെന്ന ഹരജി പരിഗണിക്കുമെന്നും കോടതി പറഞ്ഞു. കോട്ടയം അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് കേസ് പരിഗണിച്ചത്. എന്നാല്‍ അപ്പീല്‍ നല്‍കുമെന്ന് ഫ്രാങ്കോ മുളക്കല്‍ പറഞ്ഞു.

TAGS :

Next Story