Quantcast

ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31-നകം വീടുകളില്‍ എത്തിച്ച് നല്‍കും

ഹോം ക്വാറന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഫോണ്‍ മുഖാന്തരം ആവശ്യപ്പെട്ടാല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നീതി സ്റ്റോറുകൾ വഴി വീടുകളില്‍ എത്തിച്ചു നല്‍കും.

MediaOne Logo

Web Desk

  • Published:

    24 March 2020 6:19 AM GMT

ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31-നകം വീടുകളില്‍ എത്തിച്ച് നല്‍കും
X

സംസ്ഥാന സര്‍ക്കാരിന്റെ ക്ഷേമപെന്‍ഷന്‍ മാര്‍ച്ച് 31-നകം വീടുകളില്‍ എത്തിച്ച് നല്‍കുമെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഇത് സംബന്ധിച്ച് സഹകരണ വകുപ്പ് ഉത്തരവിറക്കി. പെൻഷൻ വിതരണത്തിന് ചുമതലപ്പെടുത്തിയിട്ടുള്ള സഹകരണ സംഘങ്ങള്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങള്‍ ഉറപ്പ് വരുത്തി ക്ഷേമപെന്‍ഷന്‍ വിതരണം നടത്തണമെന്ന് ഉത്തരവിൽ പറയുന്നു. കോവിഡ് 19 റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ സഹകരണ ബാങ്കുകളും മറ്റ് സഹകരണ സംഘങ്ങളും സ്വീകരിക്കേണ്ട നടപടികള്‍ വിശദീകരിച്ച് സഹകരണ വകുപ്പ് സര്‍ക്കുലര്‍ പുറത്തിറക്കി.

ഹോം ക്വാറന്റൈനില്‍ കഴിയുന്ന കുടുംബങ്ങള്‍ നിത്യോപയോഗ സാധനങ്ങള്‍ ഫോണ്‍ മുഖാന്തരം ആവശ്യപ്പെട്ടാല്‍ കണ്‍സ്യൂമര്‍ ഫെഡറേഷന്റെ നേതൃത്വത്തില്‍ നീതി സ്റ്റോറുകൾ വഴി വീടുകളില്‍ എത്തിച്ചു നല്‍കും. തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നാളെ മുതല്‍ ഇത്തരത്തില്‍ വിതരണം ആരംഭിക്കും. ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നീതി മെഡിക്കല്‍ സ്റ്റോര്‍, ആശുപത്രികള്‍, ലാബുകള്‍ അടക്കമുള്ള സഹകരണ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങളില്ലാതെ പ്രവര്‍ത്തിക്കും. വര്‍ഷാന്ത്യ കണക്കെടുപ്പ് ഈ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനത്തെ ബാധിക്കരുതെന്ന് നിർദേശിച്ചിട്ടുണ്ട്.

സഹകരണ ബാങ്കുകളിലെ വായ്പകൾക്ക് സംസ്ഥാനതല ബാങ്കേഴ്സ് സമിതി നിർദേശിക്കുന്ന പ്രകാരം വായ്പാ തിരിച്ചടവിന് മൊറൊട്ടോറിയം അനുവദിക്കും. എന്നാല്‍, മനഃപൂര്‍വ്വം കാലങ്ങളായി തിരിച്ചടയ്ക്കാതെ വന്‍കുടിശ്ശിക വരുത്തിയവരുടെ വായ്പ തിരിച്ചു പിടിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകും. ചെറുകിട വായ്പ കുടിശ്ശികക്കാരെ വീടുകളില്‍ നിന്നും ജപ്തി നടപടി നടത്തി ഇറക്കിവിടരുത് എന്ന നിർദേശം പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തും.

അപ്പെക്സ് സ്ഥാപനങ്ങള്‍, മറ്റ് സംസ്ഥാനതല സ്ഥാപനങ്ങളുടെ ഹെഡ് ഓഫിസുകള്‍, റീജണല്‍ ഓഫിസുകള്‍, കൂടുതല്‍ ജീവനക്കാരുള്ള ധനകാര്യ ഇടപാടു നടത്തുന്ന സ്ഥാപനങ്ങള്‍, പ്രാഥമിക കാര്‍ഷിക വായ്പാസംഘങ്ങള്‍, അവയുടെ ശാഖകള്‍ എന്നിവ ജീവനക്കാർ ഒന്നിടവിട്ട ദിവസങ്ങളില്‍ ജോലിക്ക് ഹാജരാകുന്ന വിധത്തില്‍ ക്രമീകരണം നടത്തും. ഇടപാടുകാര്‍ക്ക് അവരുടെ സാമ്പത്തിക ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് തടസ്സം നേരിടുന്നില്ലെന്ന് ഉറപ്പുവരുത്തും.

എല്ലാ സ്ഥാപനങ്ങളിലും ഹാന്‍ഡ് സാനിറ്റൈസര്‍, കൈ കഴുകാനുള്ള സൗകര്യം എന്നിവ ക്രമീകരിക്കും. ഇടപാടുകാര്‍ കൗണ്ടറുകളില്‍ ഒരേ സമയം കൂടുതലായി വരുന്ന സാഹചര്യം ഒഴിവാക്കും. ജീവനക്കാര്‍ ഇടപാടുകാരില്‍നിന്നും നിശ്ചിത അകലം പാലിക്കണം.

പൊതുജനങ്ങള്‍ കൂടുതലായി പങ്കെടുക്കുന്ന എം.ഡി.എസ്/ജി.ഡി.എസ് ലേലം, അദാലത്തുകള്‍ തുടങ്ങിയവ ഈ കാലയളവില്‍ പരമാവധി ഒഴിവാക്കുകയോ, മാറ്റിവെക്കുകയോ ചെയ്യും. ദിവസ നിക്ഷേപ പിരിവുകാര്‍ക്ക് കോവിഡ് നിയന്ത്രണ വിധേയമാകുന്നത് വരെ വീടുകളിലും മറ്റ് സ്ഥാപനങ്ങളില്‍ സന്ദര്‍ശിച്ചുള്ള കലക്ഷന്‍ ഉണ്ടാകില്ലെന്നും മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

TAGS :

Next Story